World

അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു; 69കാരി പിടിയിൽ

അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഇവ ബ്ബ്രാച്ചർ എന്ന യുവതി 96കാരിയായ അമ്മ റെജീന മിചൽകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മിറർ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2021 മാർച്ചിലാണ് റെജീന മരണപ്പെടുന്നത്. ഇതേ സമയത്ത് തന്നെ ഇവ ഫ്രീസർ വാങ്ങി. റെജീനയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ പ്രതി ഇത് ഉപയോഗിച്ച് അമ്മയ്ക്ക് ലഭിച്ചിരുന്ന ധനസഹായം കൈക്കലാക്കുകയായിരുന്നു.

World

യുഎസിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ്

അമേരിക്കയിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ആവശ്യം. സ്വന്തം നാട്ടിൽ അന്വേഷണം നേരിടുന്നതിനിടെ ഡിസംബർ അവസാനത്തോടെയാണ് ബോൾസോനാരോ ഫ്ലോറിഡയിൽ എത്തിയത്. സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുമ്പ് ഫ്ലോറിഡയിൽ എത്തി. ലോകനേതാക്കളെ സന്ദർശിക്കുന്നതിനുള്ള വിസയിലാണ് അമേരിക്കയിൽ എത്തിയത്. വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. ലുലയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച ബോൾസോനാരോയുടെ അനുയായികൾ ജനുവരി 8 ന് […]

World

അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശികളായ ഉത്‌ലജ് കുണ്ട (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസൗറിയിലെ ഒസാർക്സ് തടാകത്തിൽ മുങ്ങിമരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. മിസൗറിയിലെ സെൻ്റ് ലൂയിസ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടാകത്തിൽ നീന്താനിറങ്ങിയ ഉത്‌ലജ് കുണ്ട വെള്ളത്തിൽ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാൻ ശിവയും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇയാൾക്കും രക്ഷപ്പെടാനായില്ല. തുടർച്ച് ഉച്ചകഴിഞ്ഞ് 2.20ഓടെ ഒരു സഹായാഭ്യാർത്ഥനയെ തുടർന്ന് അധികൃതരെത്തി കുണ്ടയുടെ ശരീരം […]

Sports

‘ഒപ്പത്തിനൊപ്പം’; ഇംഗ്ലണ്ട്-യുഎസ്എ പോരാട്ടം ഗോള്‍രഹിത സമനിലയില്‍

ആക്രമണത്തിന് പേരുകേട്ട ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടി യുഎസ്എ. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയ കൊമ്പന്മാരെ ഇറക്കി എളുപ്പം ജയിച്ചു മടങ്ങാമെന്ന ഇംഗ്ലണ്ട് മോഹത്തെ പൊളിച്ചടുക്കുന്നതായി ഇന്നത്തെ അമേരിക്കൻ പ്രകടനം. മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി യുഎസ്എ. അൽ-ബൈത് മൈതാനത്ത് തുടക്കം മുതല്‍ യുഎസ് ബോക്‌സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. 10 ആം മിനിറ്റിൽ […]

World

വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

യുഎസ് സംസ്ഥാനമായ വിർജീനിയയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി പൊലീസ് അറിയിച്ചു. ക്രിസ്റ്റഫർ ഡാർനെൽ ജോൺസ് എന്ന വിദ്യാർത്ഥിയാണ് സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രതിക്കായി വിവിധ ഏജൻസികൾ തെരച്ചിൽ ആരംഭിച്ചു. അക്രമിയെ കണ്ടെത്തും വരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ തേടാനും സർവകലാശാല നിർദ്ദേശം നൽകി. സായുധനും അപകടകാരിയും എന്ന് കരുതപ്പെടുന്ന ഒരാളെ പൊലീസ് തിരയുന്നതിനാൽ ഷാർലറ്റ്‌സ്‌വില്ലിലെ വിർജീനിയ സർവകലാശാലയുടെ പ്രധാന കാമ്പസ് അടച്ചിരിക്കുകയാണെന്ന് യു‌വി‌എ […]

World

അമേരിക്കയിൽ ചെറുവിമാനം തകർന്ന് രണ്ട് പേർ മരിച്ചു

വടക്കുകിഴക്കൻ യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിൽ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടു. കീൻ നഗരത്തിലെ ഒരു ജനവാസ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഒറ്റ എഞ്ചിൻ ബീച്ച്‌ക്രാഫ്റ്റ് സിയറ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു. ‘സംഭവത്തിൽ എഫ്എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തും. NTSB അന്വേഷണത്തിന്റെ ചുമതല വഹിക്കുകയും കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും’-ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായും […]

World

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം നടത്താം; നിര്‍ണായക തീരുമാനവുമായി യുഎസ്

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം ആവശ്യമായി വന്നാല്‍ നടത്തിക്കൊടുക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഗവണ്‍മെന്റ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മറികടക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സുപ്രിംകോടതി പിന്‍വലിച്ചത്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം […]

World

അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ്; ഒരു മരണം

അമേരിക്കയിലെ സ്കൂളുകളിൽ ഗൺ വയലൻസ് തുടർക്കഥയാവുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്. ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവിയർ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ സെൻ്ററിലായിരുന്നു സംഭവം.

World

ഇസ്രായേൽ സന്ദർശിക്കും; ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ച് ബൈഡൻ

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരും മാസങ്ങളിൽ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു നേതാക്കളും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദർശനം. “ഇസ്രായേൽ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ (നഫ്താലി ബെന്നറ്റ്) ക്ഷണം പ്രസിഡന്റ് (ജോ ബൈഡൻ) സ്വീകരിക്കുകയും വരും മാസങ്ങളിൽ ഇസ്രായേൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു,” ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ബെനറ്റ് ബൈഡന് ഈസ്റ്റർ […]

World

ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം; അമേരിക്ക

നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. റഷ്യൻ സൈന്യത്തെ കീഴ്‌പ്പെടുത്താൻ യുഎസ് നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ യുക്രൈൻ സേനയ്ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എട്ട് വർഷമായി സ്വന്തം പരമാധികാരത്തിനായി യുക്രൈന് പോരാടേണ്ടി വന്നിട്ടില്ല. പുടിനും റഷ്യൻ സൈന്യവും ഈ യുദ്ധം തോൽക്കുന്നത് കാണാൻ യു എസ് ആഗ്രഹിക്കുന്നു. സ്വയം പ്രതിരോധിക്കാൻ യുക്രൈനെ അനുവദിക്കുന്ന ഉപയോഗപ്രദമായ വിവരങ്ങളും ബുദ്ധിയും തുടർന്നും […]