ഇസ്രയേലിനോട് സ്വരം കടുപ്പിച്ച് അമേരിക്ക.ഗസ്സയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണമെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാർ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും വെടിനിർത്തൽ കൂടുതൽദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ടെൽഅവീവിലെത്തിയിരുന്നു. യുദ്ധമാരംഭിച്ചശേഷം പ്രശ്നപരിഹാരസാധ്യതതേടി മൂന്നാംതവണയാണ് അദ്ദേഹം പശ്ചിമേഷ്യയിലെത്തുന്നത്. ഇതിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ […]
Tag: US
ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക
ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് സൈനികാഭ്യാസങ്ങൾക്കായി എത്തുന്നത്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നാണ് സൂചന. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞു. […]