ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി […]
Tag: United Kingdom
ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: ഇടപെട്ട് എസ്എഫ്ഐ
ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാട്ടുന്നതായി ആരോപണം. എംഎസ്‌സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് വിദ്യാർത്ഥികളാണ് ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽ നിന്ന് വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്. വിദ്യാർത്ഥികളെ അധ്യാപകർ കൂട്ടത്തോടെ പരാജയപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥിനി. ടാക്സേഷൻ ആൻഡ് ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികൾ യുകെയിലെത്തുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളെ മാത്രം തോൽപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫലം വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ […]
18 വർഷമായി ജീന്‍സ് അലക്കിയിട്ട്; ദുര്‍ഗന്ധം വന്നാല്‍ ഫ്രീസറില്‍ വയ്ക്കും; യുവതി
താൻ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. (uk woman have not washed jeans in 18years) ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര സാന്ദ്ര വ്യക്തമാക്കി. അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച് വൃത്തിയാക്കുമെന്നും ദുര്‍ഗന്ധമുണ്ടോയെന്ന് […]
യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു
രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം അവസാനമാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം നടക്കേണ്ടിയിരുന്നത്. ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ രാത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൌണിന്‍റെയും ജനിതകമാറ്റം വന്ന […]
ഇന്ത്യ-യു.കെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഇന്ത്യയിൽനിന്നും യു.കെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. ജനുവരി 23വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങൾ വീതമായിരിക്കും സർവീസ് നടത്തുക. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാകും സർവീസ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 22 മുതൽ ഡിസംബര്‍ […]