International

ബ്രിട്ടണിൽ തുടർച്ചയായ മൂന്നാം ദിവസവും റെക്കോർഡ് കൊവിഡ് കേസുകൾ; ആശങ്ക

ബ്രിട്ടണിൽ കൊവിഡ് ബാധ ഉയരുന്നത് ആശങ്കയാവുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കൊവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് റെക്കോർഡ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. (Covid Cases UK Today) അതേസമയം, കേരളത്തിൽ ഇന്ന് 3471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, […]

Health International

കൊവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്.(covid-19) ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് […]

International

ഇന്ത്യ- യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനഃരാരംഭിക്കുന്നു

എയര്‍ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സര്‍വീസുകള്‍ താത്കാലികമായി പുനഃരാരംഭിക്കുന്നു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനഃരാരംഭിക്കും. നേരത്തെ റദ്ദാക്കിയ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഭാഗീകമായിട്ട് മാത്രമായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. മെയ് 15 വരെയാണ് നിലവില്‍ യാത്രാ സര്‍വീസുകള്‍ ഭാഗീകമായി നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, […]

International

അതിവേഗ കോവിഡ്: ഇന്ത്യക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ആരോഗ്യ വിദഗ്ധർ

അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, […]

International

ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട; വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ വേണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍

ഇന്ത്യ- യു.കെ വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് […]

Health International

ആശ്വാസവാര്‍ത്ത; കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച് ഒരു മരുന്ന്

വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത് കോവിഡ് രോഗത്തിനെതിരെ ലോകത്തിലാദ്യമായി മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്സി‍ജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കോവിഡ് 19 […]

International

വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. Protests turned violent in France as riot police […]