മുന്നണി കെട്ടിപ്പടുത്തത് മാണിയാണ്. ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത് യുഡിഎഫ് കാട്ടിയത് അനീതിയെന്ന് ജോസ് കെ മാണി. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും കേരള കോൺഗ്രസ് കോൺഗ്രസ് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മോശക്കാരൻ ആയതെന്നും ജോസ് കെ മാണി പറഞ്ഞു. തല്‍ക്കാലം ഒറ്റക്ക് നില്‍ക്കുമെന്നും യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്നുമുള്ള തീരുമാനമാണ് ജോസ് കെ മാണി ഇന്ന് അറിയിച്ചത്. നിലവില്‍ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുരക്ഷിതമായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും […]
Tag: UDF
ജോസ് കെ മാണി ഇനി എങ്ങോട്ട്?
ജോസ് കെ മാണി വിഭാഗം പുറത്തേക്ക് പോകുമ്പോള്‍ ഒരു കാലത്ത് എല്‍ഡിഎഫിനൊപ്പം സജീവമായി നിന്ന ജോസഫ് യുഡിഎഫിന്‌റെ വിശ്വസ്തനാകുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. നിലവില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം എടുത്താലും ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ജോസ് വിഭാഗം നടത്തിയേക്കാം. എന്നാല്‍ സിപിഐയുടെ നിലപാടുകളടക്കം ഇടത് മുന്നണി പ്രവേശത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. യുഡിഎഫിനൊപ്പമാണ് ഏറ്റവുമധികം കാലം കേരള കോണ്‍ഗ്രസ് മുന്നണി പങ്കിട്ടിട്ടുള്ളത്. പലതായി […]
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ഇളവ്; രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷം
പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍. പ്രവാസികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട് പോയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ മാറ്റിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം. രോഗികളുടെ എണ്ണം […]
യുഡിഎഫിന്‍റെ ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്
ഇന്ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകൾ ഓഫ് ചെയ്‌താണ് യുഡിഎഫ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.\ വൈദ്യുതിബിൽ വർധനവിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്. ഇന്ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകൾ ഓഫ് ചെയ്‌താണ് യുഡിഎഫ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. കോവിഡിന്‍റെ മറവിൽ നടന്ന പകൽക്കൊള്ളക്കെതിരെ സംസ്ഥാനത്തെ എല്ലാ ജനങ്ങളും സമരത്തിൽ അണിനിരക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. വീട്ടമ്മമാർ വൈദ്യുതിബിൽ കത്തിക്കുന്ന പ്രതിഷേധ പരിപാടിയും […]
ജൂണ്‍ 17ന് രാത്രി 3 മിനിറ്റ് ലൈറ്റ് അണയ്ക്കും: അമിത വൈദ്യുത ബില്ലിനെതിരെ യുഡിഎഫ് പ്രതിഷേധം
ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണെന്ന് ചെന്നിത്തല സംസ്ഥാനത്തെ അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ജൂണ്‍ 17ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റ് അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അമിത വൈദ്യുതി ബില്ലിനെതിരെ ജനകീയ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി നീതീകരിക്കാനാവില്ല. ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണ്. മീറ്റർ റീഡിങ്ങിലെ കാലതാമസം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉപഭോക്താക്കൾക്ക് ശിക്ഷ […]
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. എംപിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 10 പേരാണ് പട്ടികയിലുള്ളത്. ഷാഫി പറമ്പില്‍, ശബരീനാഥ് , ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് തുടങ്ങിയവരും പട്ടികയിലുണ്ട്.
രാഹുലിന്റെ തീപ്പൊരി പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്‍കിയ ആ പരിഭാഷ ആരുടെതാണ്?
രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. മനോഹരം എന്ന് പരിഭാഷയെ ഒരേ സ്വരത്തില്‍ പ്രശംസിക്കുന്ന ആ വനിതാ പരിഭാഷക വേറെയാരുമല്ല, ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് ശബ്ദത്തിന് ശക്തമായ മലയാള സ്വരം പകര്‍ന്നത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് […]
രാഹുല്‍ ഗാന്ധി കേരളത്തില്‍
യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ഇന്ന് സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ സജീവമാകും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പര്യടനത്തിനായി സംസ്ഥാനത്തെത്തിയത്. ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും. രാഹുലിന്റെ രണ്ടാം വരവ് സംസ്ഥാനത്തെ യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പത്തനംതിട്ടയിലെയും […]