Kerala

സംസ്ഥാന സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും

സംസ്ഥാന സർക്കാരിന്റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. പന്തം കൊളുത്തിയും കരിങ്കൊടി ഉയർത്തിയും ഉള്ള പ്രതിഷേധ പ്രകടനങ്ങളും നടക്കും.  തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് പ്രകടനം. യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിലായിരിക്കുകയാണ്. പെട്രോൾ, […]

Kerala

കൂളിമാട് പാലം തകര്‍ന്ന സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം

കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു. നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ബീമുകള്‍ തകര്‍ന്ന സാഹചര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പാലത്തില്‍ പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. പാലത്തിന്റെ ബീമുകളെ താങ്ങി നിര്‍ത്തുന്ന ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. […]

Kerala

നിയമസഭ കയ്യാങ്കളിക്കേസ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ്. ധര്‍ണ നാളെ

നിയമസഭ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ധര്‍ണ നാളെ . കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10- നായിരിക്കും ധർണ നടത്തുക തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധര്‍ണ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. […]

Kerala

ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും: സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ലീഗ്

ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു. അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. […]