28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണമെന്ന് ട്വിറ്ററിനു നിർദ്ദേശം നൽകി ഓസ്ട്രേലിയ. ട്വിറ്ററിൽ വെറുപ്പ് നിറഞ്ഞിരിക്കുകയാണെന്നും 28 ദിവസത്തിനുള്ളിൽ ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഓസ്ട്രേലിയയുടെ ഇൻ്റർനെറ്റ് വാച്ച്ഡോഗ് വ്യാഴാഴ്ച നിർദ്ദേശം നൽകി. ഓസ്ട്രേലിയയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ മൂന്നിലൊന്ന് ശതമാനവും ട്വിറ്ററിൽ നിന്നാണെന്ന് ട്വിറ്ററിലെ മുൻ ജീവനക്കാരിയും വാച്ച് ഡോഗ് അംഗവുമായ ജൂലി ഇന്മൻ ഗ്രാൻ്റ് പറയുന്നു. 28 ദിവസത്തിനുള്ളിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ 7,00,000 ഓസ്ട്രേലിയൻ ഡോളർ പിഴയടയ്ക്കണമെന്നും […]
Tag: Twitter
ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒ ജാക്ക് ഡോർസി, നിഷേധിച്ച് കേന്ദ്രം
കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി രംഗത്ത്. ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു. എന്നാൽ ട്വിറ്റർ മുൻ സിഇഒയുടെ ആരോപണങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ. ട്വിറ്ററിൻറെ ചരിത്രത്തിലെ സംശയാസ്പദമായ സമയമാണ് ഡോർസി സിഇഒ ആയിരുന്ന കാലമെന്ന മറു ആരോപണമാണ് മന്ത്രി […]
കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ ‘മിസ്റ്ററി മാന്‍’ എന്ന പേരില്‍ വാര്‍ത്ത; വിവാഹത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍; ഒടുവില്‍ വിശദീകരിച്ച് താരം
തെന്നിന്ത്യയുടെ സൂപ്പര്‍ താരം കീര്‍ത്തി സുരേഷ് ദുബായിലെ ഒരു ബിസിനസുകാരനെ ഉടന്‍ വിവാഹം കഴിച്ചേക്കുമെന്ന് ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി ദീര്‍ഘകാലമായി താരം പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. വ്യാപകമായി പരക്കുന്ന ഈ വാര്‍ത്തകളോട് ഇതാദ്യമായി ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയാണ് കീര്‍ത്തി സുരേഷ്. റിപ്പബ്ലിക് വെബ്‌സൈറ്റില്‍ വന്ന ഒരു വാര്‍ത്ത പങ്കുവച്ച് അതിനോടാണ് കീര്‍ത്തി സുരേഷ് പ്രതികരിച്ചത്. കീര്‍ത്തിയുടെ ജീവിതത്തിലെ മിസ്റ്ററി മാന്‍ എന്ന തലക്കെട്ടിലായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. […]
ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്; ടെസ്ല ഇന്ത്യയിലേക്കോയെന്ന് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് . മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ‘ഇലോൺ അലേർട്ട്‌സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്. മസ്ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ എന്നിവരാണ് മറ്റു നേതാക്കൾ. 134.3മില്ല്യൺ പേരാണ് മസ്കിനെ ട്വിറ്ററിൽ പിന്തുടരുന്നത്. ഏറ്റവും […]
ഓവർടൈം ജോലി ചെയ്തു; ഓഫീസ് നിലത്ത് കിടന്നുറങ്ങി; എന്നിട്ടും ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവിന് ജോലി നഷ്ടം
ട്വിറ്ററിൽ പിരിച്ചുവിടൻ തുടരുന്നു. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ താൻ വളരെ ആത്‌മാർത്ഥതയോടെ ജോലി ചെയ്തിട്ടും തനിക്ക് തൊഴിൽ നഷ്ടമായെന്ന് അവർ ആരോപിച്ചു. ആത്‌മാർത്ഥമായി ജോലി ചെയ്തത് തനിക്ക് പറ്റിയ ഒരു പിഴവായിരുന്നു എന്ന് അവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ്റെയും ഉടൻ അവതരിപ്പിക്കുന്ന പേയ്‌മെൻ്റ് പ്ലാറ്റ്ഫോമിലും ജോലി ചെയ്തിരുന്നയാളായിരുന്നു എസ്തർ ക്രോഫോർഡ്. 2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ […]
ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്
ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ തുടങ്ങിയവയൊക്കെ ലേലത്തിലുണ്ടായിരുന്നു. ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ സാധനവും ഈ പക്ഷിയാണ്. പക്ഷിയുടെ ഡിസ്പ്ലേയ്ക്ക് 40,000 ഡോളർ (32,18,240 രൂപ) ലഭിച്ചു.
ഇനി എന്തിനുള്ള പുറപ്പാടാണാവോ…!; ട്വിറ്ററിന് ശവക്കല്ലറ ഒരുക്കിയെന്ന മീം പങ്കുവച്ച് മസ്‌ക്; പിന്നാലെ വ്യാപക ചര്‍ച്ച
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ട്വിറ്ററിന്റെ ശവക്കല്ലറ എന്ന് സൂചിപ്പിക്കുന്ന ഒരു മീമും കറുത്ത പൈറേറ്റ് കൊടിയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ മസ്‌ക് ഇനി അടുത്തതായി എന്തിനുള്ള പുറപ്പാടാണെന്ന് ശങ്കിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. മരണമെന്നോ […]
‘ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു’; ട്വിറ്ററിൽ വർക്ക് ഫ്രം നിർത്തലാക്കി ഇലോൺ മസ്ക്
ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു. അതേസമയം, […]
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയായിരുന്നു. ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് […]
ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ നിരവധി പുതിയ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി തുടങ്ങിയവരെ സ്ഥാനത്ത് നിന്ന് നീക്കുകയും ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും തുടങ്ങിയ തീരുമാനങ്ങള്‍ അവയില്‍ ചിലതായിരുന്നു. ഇന്ത്യന്‍ വംശജനായ സിഇഒ പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക്് നീക്കിയെങ്കിലും ഇപ്പോള്‍ ട്വിറ്ററിന് വേണ്ടി തന്നെ മറ്റൊരു ഇന്ത്യന്‍ വംശജനെ സഹായത്തിനായി സ്വീകരിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററില്‍ ഉടനടി വരുത്തേണ്ട […]