തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ്. രാജശ്രീ ഫെബ്രുവരി 12ന് 11 മണിക്ക് ഫൈൻ ആർട്സ് കോളജിലെ സെമിനാർ ഹാളിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും […]
Tag: tvm
ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നേമത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. മുൻപും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഇപ്പോഴത്തെ കേസിൽ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയ പീഡിപ്പിച്ചത്. ഭാര്യയുടെ മരണശേഷം […]
മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി
ആറന്മുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന […]
സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ അവിടെ ജൻഡർ ന്യൂട്രൽ ആയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജിവിക്കുന്നതെന്നും അവർ വിമർശിച്ചു. ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് […]
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം ഡൽഹിയിലേക്ക് […]
റര്‍ബന്‍ മിഷന്‍ ദുരുപയോഗം ചെയ്ത് വെള്ളനാട് പഞ്ചായത്ത്; പാഴാക്കിയത് 15 കോടി രൂപ
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ റര്‍ബന്‍ മിഷന്‍ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത്. ജൈവകൃഷിയുടെ പേര് പറഞ്ഞ് 15 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് മുന്നൊരുക്കങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ പാഴായിപ്പോകുന്നത്. പഞ്ചായത്തുകളുടെ സാമ്പത്തിക ഉന്നമനത്തിനും നൈപുണ്യവികസനത്തിനും പശ്ചാത്തലവികസനത്തിനുമായി 2015 ല്‍ ആവിഷ്‌കരിച്ച കേന്ദ്ര പദ്ധതിയാണ് റര്‍ബന്‍ മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക് ക്രിട്ടിക്കല്‍ ഗ്യാപ് ഫണ്ടെന്ന പേരില്‍ 15 കോടിയാണ് കേന്ദ്രം നല്‍കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ വെള്ളനാട് പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് വ്യാപകമായ ക്രമക്കേട് നടന്നത്. വെള്ളനാട് […]
തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി
ബസ് സമരം ഭാഗികമെന്ന സൂചന നൽകി തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ […]
തലസ്ഥാനത്ത് ടിപിആർ 48%, കർശന നടപടികളിലേക്ക് സർക്കാർ; 35 ക്ലസ്റ്ററുകൾ
തിരുവനന്തപുരത്ത് ടി പി ആർ 48 ആയി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ പരിപാടികൾ മാറ്റിവച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. ആശുപത്രികൾ കോളജുകൾ ഉൾപ്പെടെ തിരുവനന്തപുരത്ത് 35 കൊവിഡ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത്.മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. […]
തിരുവനന്തപുരത്ത് അതിശക്തമായ മഴ; വാമനപുരത്ത് ഉരുൾ പൊട്ടി, പലയിടത്തും വെള്ളക്കെട്ട് രൂക്ഷം
തിരുവനന്തപുരം വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം സജ്ജമാക്കി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിനിടെ തിരുവനന്തപുരം മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകൾ ചത്തു. മാമ്പഴക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അതിശക്തമായ മഴ തുടരുന്ന […]
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല […]