International World

യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായുളള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ പ്രസിഡ‍ന്റ് ഡൊണാള്‍ഡ് ട്രംപ്. കാബുളില്‍ അമേരിക്കന്‍ സൈനികന്‍ അടക്കം 12 പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഈ സാഹചര്യത്തിലും വെടിനിര്‍ത്തലിന് താലിബാന്‍ തയ്യാറല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു സമാധാന കരാറില്‍ എത്താന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിനും മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും അമേരിക്കയും […]

World

റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അതില്‍ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ട്രംപിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകള്‍ എന്നാണ് വിവരം.