International

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്

ബുധനാഴ്ച്ചയാണ് ദേശീയ ഗാനം പാടുമ്പോള്‍ കളിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം യു.എസ് സോക്കര്‍ എടുത്തുകളഞ്ഞത്. വനിതാ ഫുട്‌ബോളിലെ സൂപ്പര്‍താരം മേഗന്‍ റാപിനോയാണ് ഈ ചട്ടം കൊണ്ടുവരാന്‍ തന്നെ കാരണം… അമേരിക്കന്‍ ദേശീയ സോക്കര്‍ ടീമിന്റെ കളി ഇനി കാണില്ലെന്ന് ട്രംപ്. അമേരിക്കയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന 2017ലെ ചട്ടം ഭേദഗതി ചെയ്തതാണ് ട്രംപിനെയും റിപബ്ലിക്കന്മാരേയും ചൊടിപ്പിച്ചത്. അമേരിക്കയില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവെയും വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. അമേരിക്കന്‍ ദേശീയ […]

World

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് അമേരിക്ക

ആരോപണങ്ങള്‍ നിറച്ച പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം പോലും നല്‍കാതെ ട്രംപ് തിടുക്കത്തില്‍ തിരിഞ്ഞു നടന്നു… ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിന്റേയും ഹോങ്കോങില്‍ ചൈന പിടിമുറുക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ ചൈനക്കെതിരെ പുതിയ നടപടികളും ട്രംപ് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ കോവിഡ് മഹാമാരിയായതിന് പിന്നില്‍ ചൈനയാണെന്ന മുന്‍ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയെന്ന് ട്രംപ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒക്ക് പകരം ലോകത്തെ മറ്റ് ആരോഗ്യ […]

International

പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമുള്ള സമയം, ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാര്‍ഥന ആവശ്യമുള്ള സമയമാണെന്നും ട്രംപ് പറഞ്ഞു ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറില്‍. യു.എസിനൊപ്പം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടിയതാണ് കേസുകള്‍ കൂടാന്‍ കാരണം. യുഎസില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. 1,07,716 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയധികം കേസുകള്‍ ഒരു ദിവസം റിപോര്ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം പതിനാറരലക്ഷമാണ്. മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ചര്‍ച്ചുകളും […]

International

കോവിഡ് മരണം; അമേരിക്കന്‍ പതാക മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് ട്രംപ്

സേവനത്തിനിടെ മരിച്ചവരെ അനുസ്മരിക്കുന്ന യു.എസ് സ്മരണ ദിനാചരണം തിങ്കളാഴ്ചയാണ് അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാകം മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് ബാധിതരായി മരിച്ചവരോടുള്ള സ്മരണക്കായി അടുത്ത മൂന്ന് ദിവസം എല്ലാ ഫെഡറല്‍ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകള്‍ പകുതി താഴ്ത്തുമെന്ന് ട്രംപ് പറഞ്ഞു. I will be lowering the flags on all Federal Buildings and National Monuments to half-staff […]

International

ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി ട്രംപ്

30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പത് ദിവസത്തിനകം ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടയുടെ മേധാവി ടെഡ്രോസ് അഥനോമിനയച്ച കത്തിലാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പുകള്‍ നല്‍കിയത്. 30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് […]

International

ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ വീണ്ടും രംഗത്ത്

കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ബോധമില്ലാതെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. അതിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു. അതിനിടെ സ്പെയിനില്‍ ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം മരണസംഖ്യ ആദ്യമായി 100 ല്‍ താഴെ എത്തി. […]

India International World

10 ലക്ഷത്തിന്റെ 200 വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക

നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപ് കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്… കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ആഴ്ച്ചക്കകം ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയോളം വിലവരുന്ന 200 മൊബൈല്‍ വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക. വാക്‌സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഈ മാസം അവസാനത്തോടെയോ ജൂണ്‍ തുടക്കത്തിലോ അമേരിക്കയില്‍ നിന്നും വെന്റിലേറ്ററുകള്‍ ഇന്ത്യയിലെത്തുമെന്നാണ് സര്‍ക്കാര്‍ സ്രോതസുകളെ ഉദ്ധരിച്ച് […]

International

ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ്

ബുധനാഴ്ച്ചയാണ് ഇയാളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു… അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിചാരക സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും കോവിഡ് പരിശോധന നടത്തിയെന്നും ഇരുവര്‍ക്കും രോഗമില്ലെന്ന ഫലമാണ് ലഭിച്ചതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള വൈറ്റ്ഹൗസിലെ ഉന്നതര്‍ക്ക് എല്ലാദിവസവും കോവിഡ് പരിശോധന നടത്തുന്നുണ്ട്. കോവിഡ് ബാധിച്ചയാള്‍ അമേരിക്കന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു […]

International

കോവിഡ് 19; 9/11, പേള്‍ ഹാര്‍ബര്‍ ആക്രമണങ്ങളേക്കാള്‍ മോശം സാഹചര്യം സൃഷ്ടിക്കും- ട്രംപ്

1941ല്‍ ഹവായിലെ യു.എസ്​ അധീനതയിലുള്ള പേൾഹാർബർ ജപ്പാൻ ആക്രമിച്ചതാണ്​ യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക്​ പങ്കാളികളാക്കിയത് കോവിഡ്​ 19 വൈറസ്​ ബാധ പേൾഹാർബർ, വേൾഡ്​ട്രേഡ്​ സെന്‍റര്‍ ആക്രമണ​ങ്ങളേക്കാൾ രൂക്ഷമായ സാഹചര്യമാവും അമേരിക്കയിൽ സൃഷ്​ടിക്കുകയെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വൈറ്റ്​ ഹൗസിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിൽ ചൈനക്കെതിരെ വീണ്ടും ട്രംപ്​ വിമർശനമുന്നയിച്ചു. ഉറവിടത്തിൽ നിന്നു തന്നെ വൈറസിനെ നശിപ്പിച്ചിരുന്നെങ്കിൽ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാൽ, തുടക്കത്തില്‍ത്തന്നെ വൈറസ്​ ബാധ തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന്​ […]

International

വിപണി തുറന്നാല്‍ കൂടുതല്‍ മരണങ്ങളുണ്ടാകുമെന്ന് സമ്മതിച്ച് ട്രംപ്, എന്തുവന്നാലും മാസ്‌ക് ധരിക്കില്ല

അമേരിക്കക്ക് വിപണി തുറക്കാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന് പറഞ്ഞ ട്രംപ് മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശനത്തിനിടെ പോലും മാസ്‌ക് ധരിക്കാന്‍ തയ്യാറിയില്ല… വിപണി തുറന്നാല്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് തുറന്നു സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാസ്‌ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കവേയായിരുന്നു ട്രംപ് ഇക്കാര്യം സമ്മതിച്ചത്. മാസ്‌ക് നിര്‍മ്മാണഫാക്ടറിയില്‍ വെച്ചുപോലും മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറായുമില്ല. വിപണി തുറക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലേ എന്ന് അരിസോണയിലെ മാസ്‌ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. ‘ഉണ്ടാകും, ചിലര്‍ മരിക്കാനും […]