സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് നൽകിയ പരാതിയിൽ കൊച്ചി ഐ എൻ എ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാദം നടക്കുക. ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്നാണ് സരിത്ത് മൊഴി നൽകിയത്. സരിത്തിന്റെ വെളിപ്പെടുത്തലിൽ തുടർ വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സരിത്തിന്‍റെ പരാതിയിൽ ജയിൽ ഡിജിപിയോട് ഇന്ന് റിപ്പോർട്ട് നൽകാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.
Tag: Trivandrum gold smuggling
ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന മൊഴി കേസ് രേഖകളില്‍ ഇല്ലെന്ന് കോടതി
ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നടത്തിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് […]
സ്വർണക്കടത്ത് കേസ്: കൂടുതൽ പ്രതികളെ യു.എ.ഇ നാടുകടത്തിയേക്കും
സ്വർണക്കടത്ത് കേസിൽ റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ കരുതുന്ന റബിൻസ് ഹമീദിനെ യു.എ.ഇ നാടുകടത്തുന്നത്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ എൻ.ഐ.എ ഊർജിത നീക്കത്തിലാണ്. എന്നാൽ മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടേക്കും. റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ […]
ശിവശങ്കര്‍ അഞ്ചാം പ്രതി: ഏഴ് ദിവസം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇ.ഡി ചുമത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. വൈദ്യപരിശോധനക്ക് ശേഷം രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗുരുതരമായ നടുവേദന ഉണ്ടെന്നും അന്വേഷണസംഘം അനാവശ്യമായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നും ശിവശങ്കർ നേരിട്ട് […]
തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്
തിരുവനന്തപുരം സ്വര്‍ണക്കടത്തിന്‍റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്. ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. […]
‘സ്വപ്നയുടെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ഗൂഢാലോചന, പിന്നില്‍ എ സി മൊയ്തീന്‍’: അനില്‍ അക്കര
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണ്. ഇതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനില്‍ അക്കര ആരോപിച്ചു. സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചതിന് അടുത്ത ദിവസം മന്ത്രി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തി. കോവിഡ് രോഗികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ആലോചനക്കെന്ന് പറഞ്ഞാണ് മന്ത്രിയും കലക്ടറും മെഡിക്കല്‍ […]
ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ. യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം […]