Local

പ്രകൃതിയെ വാടകയ്ക്ക് ലഭിക്കുന്ന ഗ്രാമം !

പ്രകൃതിയെ വാടകയ്ക്ക് നൽകുന്ന ഒരു സ്ഥലമുണ്ട് തിരുവനന്തപുരത്ത്. ബാലരാമപുരം ഭഗവതിനടയിലെ ഗ്രാമത്തിലാണ് പ്രകൃതിയെ വാടകയ്ക്ക് ലഭിക്കുക. പഴമക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന നിരവധി ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗൃഹാതുരതയോടെയുള്ള സഞ്ചാരമാണ് ഗ്രാമത്തിലെ കാഴ്ചകൾ. ( balaramapuram bhagavatinada village travel ) ബാലരാമപുരം ഭഗവതിനടയിലാണ് ഗ്രാമം എന്നു പേരിട്ടിട്ടുള്ള പദ്ധതി നടപ്പാക്കിയത്. ഇവിടെയുള്ള രണ്ട് ഏക്കറോളം സ്ഥലത്ത് പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ ഗ്രാമത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ചെടികളും കുളവും കാളവണ്ടിയും ഓലകൊണ്ടുള്ള കുടിലുകളുമൊക്കെയായി നാട്ടിൻപുറത്തെ ഹൃദ്യമായ ഓർമ്മകളിലേക്ക് ആനയിക്കുന്ന ഒരിടം. […]

Kerala

ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും; അമിത നിരക്ക് ഈടാക്കി സ്വകാര്യ ബസ് ലോബി

ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും. ഓണം സ്‌പെഷ്യലായി 8 ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ് ലോബി. വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്രയം ദീർഘ ദൂര ട്രെയിൻ സർവീസുകളാണ്. എന്നാൽ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ട്രെയിനിൽ നാട്ടിലെത്തണമെങ്കിൽ അതിക സർവീസുകൾ ഇനിയും അനുവദിക്കണം. ഇതുവരെ അനുവദിച്ച 8 ട്രെയിനുകൾ ചെന്നൈയിലെയും ബംഗ്ലൂരുവിലെയും വേളാങ്കണ്ണിയിലെയും […]

Kerala

സമൂഹമാധ്യമങ്ങളിൽ വൈറലായ ആ സൂര്യകാന്തിപ്പാടം ഇവിടെയാണ്

പൂത്ത് ഉലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച്ച കാണണോ ? എങ്കിൽ മലപ്പുറത്തേക്ക് പോകാം. മലപ്പുറം വേങ്ങര സൗത്ത് കുറ്റൂരിൽ ഒരു ഏക്കർ പാടശേഖരത്തിൽ സൂര്യകാന്തി പൂത്ത് തളിർത്ത് നിൽക്കുകയാണ്. ചെമ്പൻ ഷെബിറലിയും സഹോദരങ്ങളായ ജാഫർ, സക്കീർ, ജംഷീർ, നൗഫൽ, അയ്യൂബ് എന്നിവരാണ് ഇതിന് പിന്നിൽ. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.കന്നി സംരഭം വിജയം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ഈ യുവാക്കൾ. ഇന്ന് തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. […]

Kerala

2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം

ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ( kerala among ). ന്യൂയോർക്ക് ടൈംസ് ( ny times 52 places travel 2023 ) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം […]

Kerala

അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്; ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കെ റെയിൽ

ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറും എന്ന ക്യാപ്ഷനോടെ കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പരാമർശം കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍ നടത്തിയിരുന്നു. ട്രെയിൻ യാത്രയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ റെയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, […]

World

സ്വയം നീങ്ങുന്ന പാറക്കല്ലുകൾ, ചുട്ടുപൊള്ളുന്ന മരുഭൂമി; ഇത് ഭൂമിയിലെ ചൂടേറിയ പ്രദേശം…

ഏറ്റവും മനോഹരമായ ഭൂപ്രകൃതി. പക്ഷെ വിളിക്കുന്നത് മരണതാഴ്വര എന്നാണ്. ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശമാണിത്. കാലിഫോർണിയയിലെ നെവാഡയിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. 1994 ഒക്ടോബോർ 24 ലാണ് ഡെത്ത് വാലി നാഷണൽ പാർക്ക് സ്ഥാപിതമായത്. ചുട്ടുപൊള്ളുന്ന മരുഭൂമി എന്നതിലുപരി പ്രകൃതി ദൃശ്യങ്ങളുടെ വ്യത്യസ്തമായ അനുഭൂതിയും ഈ താഴ്വര സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. മരുഭൂമിയിൽ നിന്ന് സമതലങ്ങളിലേക്ക് പോകുമ്പോൾ ഉയർന്ന കൊടുമുടികൾ പോലും തണുപ്പിക്കുന്ന മഞ്ഞും പൂക്കളാൽ സമൃദ്ധമായ താഴ്വരകളും ചുട്ടുപൊള്ളുന്ന ചൂടും എല്ലാം കാണാം. അറിയാം ഡെപ്ത് […]

Travel

ഇവിടെ കുട്ടികൾക്ക് സർക്കാർ അംഗീകരിച്ച പേരുകൾ മാത്രം; ഡെന്മാർക്കിന്റെ എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ…

ജീവിതനിലവാരം കൊണ്ടും ആളുകളുടെ സന്തോഷം കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക്‌. വിദ്യാഭ്യാസ മേഖലയിലും സേവനമേഖലയിലും വരുമാനത്തിന്റെ കാര്യത്തിലും ഇവർ ഏറെ മുന്നിലും സന്തുഷ്ടരുമാണെന്നുമാണ് റിപ്പോർട്ടുകൾ. സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട നഗരം തന്നെയാണ് ഡെന്മാർക്ക്. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് സഞ്ചാരികൾക്കായി നിരവധി കാഴ്ചകളും ഉണ്ട്. ഇവിടുത്തെ ആളുകൾ മറ്റു രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് സന്തുഷ്ടരും സംതൃപ്തരുമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ രാജ്യത്തിൻറെ പ്രത്യേകത എന്തെന്നാൽ ഈ നഗരം കടൽ തീരങ്ങളാലും ഉൾപ്രദേശങ്ങൾ പ്രകൃതി സൗന്ദര്യത്താലും […]

Kerala Travel

സന്ദർശകരുടെ തിരക്ക്; പൊന്മുടിയിൽ നിയന്ത്രണം

സന്ദർശകരുടെ തിരക്ക് കാരണം പൊന്മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസും വനം വകുപ്പും. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതി പടർന്നിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടിയെങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. തീവ്ര രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന […]

Kerala

യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് ഈ മാസം 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. ഏതാണ്ട് മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രവാസികള്‍ യുഎഇയിലേക്ക് മടങ്ങിത്തുടങ്ങിയത്. യുഎഇ വിതരണം ചെയ്യുന്ന ഫൈസര്‍, സിനോഫാം, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇപ്പോള്‍ യുഎഇയില്‍ പ്രവേശിക്കാം. യുഎഇയില്‍ ജോലി […]

Kerala

ചങ്ങരംകുളത്ത് നിന്നും അമ്പത് നാൾ കൊണ്ട് സൈക്കിളിൽ കശ്മീരിലെത്തി ഷഹീർ

ഒ​ന്ന​ര മാ​സ​ത്തെ സൈ​ക്കി​ൾ യാ​ത്ര​ക്കൊ​ടു​വി​ൽ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​ർ ക​ശ്മീ​രി​ലെ​ത്തി. ജ​ന്മ​നാ​ടാ​യ ച​ങ്ങ​രം​കു​ളം ഉ​ദി​ന്നു​പ​റ​മ്പി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച യാ​ത്ര പ​ന്ത്ര​ണ്ടോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 4200 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച യാ​ത്ര ശ്രീ​ന​ഗ​റി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ജ​നു​വ​രി 20 ന് ​ആ​രം​ഭി​ച്ച യാ​ത്ര അ​മ്പതാം ദി​വ​സ​മാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള […]