കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടി ആലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ നീക്കം.അതേസമയം സമരമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് തൊഴിലാളി സംഘടനകൾ. മാസം പകുതി പിന്നിട്ടു. ശമ്പളം നൽകാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സർക്കാർ കുലുങ്ങാതായതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം കടുപ്പിക്കുന്നത്.ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആരോപണം.നാളെ മുതൽ ഭരണാനുകൂല സംഘടന സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.പിന്നാലെ തിരക്കിട്ട ചർച്ചകൾ. മന്ത്രിസഭാ യോഗത്തിൽ […]
Tag: transportation
കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം
തൃശൂർ കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. ഒന്നാം തുരങ്കത്തിൽ ട്രയൽ റൺ അൽപസമയത്തിനകം നടക്കും. കുതിരാൻ മല വഴി വാഹങ്ങൾക്ക് പോകാൻ കഴിയില്ല. പാറ പൊട്ടിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ ഇവിടെ നടക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തുരംഗത്തിനകത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് പുതിയ പരിഷ്കരണം.