National

“ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല”: പ്രത്യേക ജാതിയായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കായി ബിഹാർ സർക്കാർ പ്രത്യേക കോളം നൽകിയിട്ടുണ്ടെന്നും അതിനാൽ അവരുടെ വിവരങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല. ഇപ്പോൾ 3 കോളങ്ങളുണ്ട് – പുരുഷൻ, […]

Kerala

കിഴക്കേകോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ട്രാൻസ് വുമൺ അറസ്റ്റിൽ

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിഴക്കേകോട്ട ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് നീതു എന്ന ട്രാൻസ് വുമൺ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് […]

Kerala

പാലക്കാട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു

പാലക്കാട്‌ ഒലവക്കോട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്‌ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൾകുമാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

World

ബാല്യകാലത്തെ പീഡനങ്ങളെക്കുറിച്ചുള്ള വാദങ്ങളും രക്ഷയായില്ല; അമേരിക്കയില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിന് വധശിക്ഷ

മുന്‍ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ട്രാന്‍സ്ജന്‍ഡറായ ആംബര്‍ മക്ലോഫ്‌ലിന് വധശിക്ഷ. അമേരിക്കയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ട്രാന്‍സ്ജന്‍ഡറാണ് ആംബര്‍. മിസോറി ഗവര്‍ണര്‍ പാഴ്‌സണ്‍ മാപ്പ് അനുവദിക്കാത്ത പക്ഷം വധശിക്ഷ ഉടന്‍ നടത്തപ്പെടും. വിഷം കുത്തിവച്ചാണ് ആംബറിനെ വധിക്കുക.  2003ല്‍ നടന്ന കൊലപാതകത്തിനാണ് കോടതി ആംബറിന് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും മാപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 27 പേജുകളുള്ള അപേക്ഷയാണ് ഡിസംബര്‍ 12ന് ആംബര്‍ സമര്‍പ്പിച്ചത്. ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ തന്റെ മാനസികനില […]

National

ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ

ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഓഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് പാതി മുറിച്ചുമാറ്റിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുകൾഭാഗം ഇല്ലാത്തതിനാൽ ഇരയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മൃതദേഹത്തിന് വലിയ പഴക്കമില്ലാത്തതിനാൽ, […]

Kerala

പൊലീസിൽ ട്രാൻസ്‌ജെൻഡർസിന്റെ നിയമനം; നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി

പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡർസിന് നിയമനം നൽകുമെന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനം സംബന്ധിച്ച് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു. ‘പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. നല്ല കാര്യങ്ങൾ കമ്യൂണിറ്റിക്ക് വേണ്ടി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും അതിനൊപ്പം നിൽക്കാനും തയാറാണ്. പക്ഷേ ഇപ്പോഴും പലയിടത്ത് ചെല്ലുമ്പോഴും ഞങ്ങൾ വിവേചനം നേരിടുന്നുണ്ട്’ – ട്രാൻസ്‌ജെൻഡർ പ്രതിനിധി പറയുന്നു. പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡർസിന് നിയമനം നൽകുമെന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രം […]

World

മകൻ ട്രാൻസ്‌ജെൻഡറായി മാറി; അഭിമാനപൂർവം വെളിപ്പെടുത്തി ഖാലിദ് ഹൊസെയ്‌നി

അഫ്ഗാൻ അമേരിക്കൻ എഴുത്തുകാരൻ ഖാലിദ് ഹൊസെയ്‌നിയുടെ മകൻ ട്രാൻസ്‌ജെൻഡറായി. പുരുഷനായി ജനിച്ച ഹാരിസ് സ്ത്രീയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മകൾ ഹാരിസിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ഇന്നലെ എന്റെ 21 കാരിയായ മകൾ ഹാരിസ് ട്രാൻസ്‌ജെൻഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഹാരിസിന്റെ മാറ്റം ഞാൻ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങൾ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീർണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയിൽ ഇതിലും അഭിമാനം തോന്നിയിട്ടില്ല’- ഖാലിദ് ഹൊസെയ്‌നി പറഞ്ഞു. […]

Kerala

ഷെറിൽ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്

കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷെറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈറ്റില ചക്കരപ്പറമ്പിലെ ലോഡ്ജിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണസമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണിന്റെ വീഡിയോകോൾ ഓൺ ആയിരുന്നു. ആ സമയം വീഡിയോ കോളിൽ […]

Kerala

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ( govt orders probe on transgender ananya suicide ) കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ […]

Kerala

കേരളാ പൊലീസിൽ ട്രാൻസ്‌ജെൻഡേഴ്‌സും; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു

ട്രാൻസ്ജൻഡേഴ്‌സിനെ പൊലീസ് സേനയിലെടുക്കാൻ പ്രാഥമിക ചർച്ച. ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി. ( kerala police includes transgender ) ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന […]