Kerala

ഇരട്ട വോട്ടില്‍ ഉടന്‍ നടപടി; പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിര്‍ദ്ദേശം നല്‍കിയത്. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും […]

Kerala

വ്യാജ വോട്ടര്‍മാര്‍: മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് ടീക്കാറാം മീണ

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയില്‍ നടപടിയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടര്‍ പട്ടികയിലെ […]

Kerala

പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്കായിരിക്കും സുരക്ഷാ ചുമതലയെന്ന് ടിക്കാറാം മീണ

നിയമസഭാതെരഞ്ഞെടുപ്പിൽ പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്കായിരിക്കും സുരക്ഷാ ചുമതലയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പില്‍ മതത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. കള്ളവോട്ട് തടയാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറ‍ഞ്ഞു. രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരാണ് നിലവിലെ വോട്ടര്‍പട്ടികയിലുള്ളത്. പുതിയതായി ലഭിച്ച അ‍ഞ്ച് ലക്ഷം അപേക്ഷകള്‍ കൂടി പരിഗണിച്ച് സപ്ലിമെന്‍റി ലിസ്റ്റ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരത്തിന് കോവിഡ് പ്രോട്ടോകാള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. പത്രിക […]