Kerala

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ( wayanad kurukkanmoola tiger ) കടുവയിറങ്ങിയ വയനാട് കുറുക്കൻമൂലയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളിൽ പാൽ, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങൾക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി. […]

Kerala

കടുവാ ശല്യം; കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്; കടുവയെ തെരയാന്‍ കുങ്കിയാനകളെ എത്തിക്കും

കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. കുറുക്കന്‍മൂലയില്‍ വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശമുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിക്കാന്‍ റവന്യൂവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവയെ തെരയാന്‍ പ്രത്യേക പരിശീലനം നേടിയ കുങ്കിയാനകളെ കുറുക്കന്‍ മൂലയില്‍ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. […]

Kerala

വയനാട് ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

വയനാട് തവിഞ്ഞാൽ മക്കിക്കൊല്ലി ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ അർദ്ധ രാത്രിയാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവ നിരവധി വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

India Kerala

സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി

വയനാട് സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാളികാവ് ഉള്‍പ്പെടെയുള്ള പ്രദേശത്തെ പൊലീസുകാരെ അങ്ങോട്ട് അയച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് […]

India National

ഇന്ത്യയിലെ കടുവ സെന്‍സസിന് ഗിന്നസ് റെക്കോഡ്

ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള ഏറ്റവും വലിയ വന്യജീവി സർവേ എന്ന ബഹുമതിയാണ് ലഭിച്ചത് ദേശീയ കടുവ കണക്കെടുപ്പ് 2018ന് ഗിന്നസ് വേൾഡ് റെക്കോഡ്.ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള ഏറ്റവും വലിയ വന്യജീവി സർവേ എന്ന ബഹുമതിയാണ് ലഭിച്ചത്. 3 കോടി 48 ലക്ഷത്തി 58 ആയിരത്തി അറന്നൂറ്റി ഇരുപത്തി മൂന്ന് ചിത്രമാണ് സർവെയുടെ ഭാഗമായി എടുത്തത്. പുതിയ കണക്ക് പ്രകാരം രാജ്യത്ത് 2967 കടുവകൾ ഉണ്ടെന്നാണ് കണ്ടെത്തൽ . ഏറ്റവും സമഗ്രമായ വിവര ശേഖരണമാണ് ദേശീയ കടുവ കണക്കെടുപ്പ് […]