തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഇന്ന് ചേരും. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ ചേമ്പറില്‍ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷണര്‍, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയുമായി നേരിട്ട് […]
Tag: Thrissur
തൃശൂര്‍ കിലയിലെ അധ്യാപക നിയമനത്തിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു
തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. പുതിയതായി സൃഷ്ടിച്ച സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് തടഞ്ഞത്. സീനിയർ അർബൻ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്‍റെ നിയമനം ഹരജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അർബൻ ഫെലോ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാനും കോടതി നിർദേശിച്ചു.
ഓപറേഷൻ റേഞ്ചർ; തൃശൂരിൽ വ്യാപക റെയ്ഡ്; ആയുധങ്ങൾ പിടിച്ചെടുത്തു
സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടാൻ ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. നടപടിയുടെ ഭാഗമായി ഇന്ന് നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരിൽ നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നാലെയാണ് റെയ്ഡ്. തൃശൂർ സിറ്റി പൊലീസിന് കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടത്തി. 330 ഒളിത്താവളങ്ങളിൽ ഇതിനോടകം റെയ്ഡ് നടത്തിയിട്ടുണ്ട്. കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ […]
തൃശൂരില്‍ കനത്ത ജാഗ്രത: ഗുരുവായൂരില്‍ പ്രവേശനമില്ല
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. വിവാഹങ്ങള്‍ക്കും ഇനി മുതല്‍ അനുമതി നല്‍കില്ല. നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ ഇന്ന് നടക്കും. ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുടരും. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തൃശൂരില്‍ കനത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ 14 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായവരില്‍ ആറ്‍ പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ രണ്ട് […]
തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇന്നലെ ജില്ലയിൽ 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്. […]
കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; നാളെ ഹര്‍ത്താല്‍
തൃശ്ശൂര്‍ കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ അഫ്‌സലിന് നേരെ മര്‍ദ്ദനം. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലില്‍ നിന്നും എത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചത്. ബൈക്കില്‍ നിന്നും അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിനുശേഷം അക്രമി ഹോട്ടലിന്റെ അടുക്കളവാതില്‍ വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അഫ്‌സലിനെ ഓടിക്കൂടിയവരാണ് […]
സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനായി സജീവമായി സിനിമാതാരങ്ങളും. ബിജുമേനോനും പ്രിയവാര്യരും അടക്കമുളള താരങ്ങളാണ് സുരേഷ് ഗോപിക്ക് വോട്ട് തേടിയെത്തിയത്. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയൊടൊപ്പം എന്ന പരിപാടിയിലാണ് സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാന്‍ താരങ്ങള്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി തൃശൂരുകാരന്‍ ആകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. നീണ്ട […]