Kerala

മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണം; പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത

മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും ആരോഗ്യവകുപ്പ് പ്രതിരോധ ക്യാമ്പയിൻ നടത്തും. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. യുവാവുമൊത്ത് ഫുട്ബോൾ കളിച്ചവരും നിരീക്ഷണത്തിലാണ്. റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉൾപ്പെടും. ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ കടുത്ത തലവേദനയെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു യുവാവ്. ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു മരണം. യുഎഇയിലെ പരിശോധനാ […]

Kerala

തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 3600 ലിറ്റര്‍ മദ്യമാണ് പിടികൂടിയിരിക്കുന്നത്. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് ലഭിച്ച വിവരത്തിന്റെ […]

Kerala

പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടാണ് പൾസർ സുനിയെ എത്തിച്ചത്. ഇയാളുടെ ജാമ്യഹർജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് അസുഖം എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമെന്ന് മുൻ ജയിൽ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ […]

Local

തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താന്നു. പാലക്കാട് തിരുവേഗപ്പുറ നൊടുങ്ങോട്ടൂരിൽ കൈപഞ്ചേരി തൊടി മാനുവിൻറെ ഉടമസ്തഥയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞ് താന്നത്. കണ്ണൂർ പാനൂർ കുന്നോത്ത്പീടികയിൽ ചുഴറ്റിക്കാറ്റിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അട്ടപ്പാടി മേഖലയിൽ കനത്ത മഴയാണ് […]

Kerala

ബഫർ സോൺ; തൃശൂർ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട്‌ ഇന്ന് തൃശൂർ ജില്ലയിയിലെ മലയോര മേഖലയിൽ ഹർത്താൽ. ഇന്ന് ജില്ലയിൽ മലയോര മേഖല ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ.(bufferzone ldf harthal in thrissur) പീച്ചി, പാണഞ്ചേരി, എളനാട്‌, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിലാണ്‌ ഹർത്താൽ. 1 കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം […]

Kerala

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം; സിലിണ്ടറുകൾ നിമയവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തൽ

തൃശൂർ കോടാലിയിൽ ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചട്ടലംഘനം നടന്നതായി ജില്ലാ ഫയർ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. ​ഗ്യാസ് സിലിണ്ടറുകൾ അപകടകരവും നിമയവിരുദ്ധവുമായ രീതിയിൽ സൂക്ഷിച്ചുവെന്നാണ് കണ്ടെത്തൽ. ​ഗ്യാസ് അടുപ്പുകൾ സർവീസ് നടത്താൻ മാത്രമാണ് സ്ഥാപനത്തിന് അനുമതി നൽകിയിട്ടുള്ളത്. സ്ഫോടന സമയത്ത് 12 സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ജില്ലാ ഫയർ ഓഫീസർ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. ഇന്നലെയാണ് തൃശ്ശൂർ കോടാലിയില്‍ പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ […]

Kerala

ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പ്

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ച നിലയിൽ. തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽകെ.ജി. സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സിപിഐഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്. പീച്ചി പൊലീസ് അന്വേഷണം തുടങ്ങി. സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സജിയുടെ വിയോ​ഗം നാട്ടുകാർക്കും വലിയ വേദനയാണ്. സജി ആദ്യം സിഐടിയു യൂണിയനിലായിരുന്നു. ബ്രാഞ്ച് […]

Kerala

തൃശൂരിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മകൻ കീഴടങ്ങി

തൃശൂർ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അനൂപ് കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാണ് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്. കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Kerala

തൃശൂരിൽ പൊലീസ് കമ്മിഷണർ ഓഫീസിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

തൃശൂരിൽ കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ തൃശൂർ കമ്മിഷണർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ്സമരം നടത്തുന്നു. ചാലക്കുടി എം എൽ എ സനീഷ്കുമാർ ജോസഫ് , ഡി.സി.സി പ്രസിഡന്റ് ജോസ്‌ വള്ളൂർ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ലാത്തിചാർജിൽ നിരവധി നേതാക്കൾക്ക് പരുക്കേറ്റിരുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും […]

Kerala

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ ടോൾ നൽകണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നാണ് ബസ് ഉടമകളുടെ തീരുമാനം. ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം വടക്കഞ്ചേരി സിഐയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ല. ശനിയാഴ്ച തരൂർ എംഎൽഎ പിപി സുമോദിൻ്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗം വരെയെങ്കിലും പിരിവ് ഒഴിവാക്കണമെന്ന് ബസ് ഉടമകൾ ആവശ്യമുന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഈ […]