ചേരാനല്ലൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ചേരാനെല്ലൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യ ചെയ്തത്. 23 വയസായിരുന്നു. രണ്ട് കുട്ടികളുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Tag: Thrissur
തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
തൃശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. കടവല്ലൂരില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ തൃശൂരിലെത്തിയതായി കൊടുങ്ങല്ലൂര്‍ ഡിവെെഎസ്പി സലീഷ് എന്‍ ശങ്കര്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ആസിഫിന്റെ ഭാര്യ അഷിതയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരുക്കേൽപ്പിച്ചു. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് […]
ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്‌ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം. വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതിക്ക് മുന്നിലുണ്ട്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറയുന്നത്. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. 2015 […]
തൃശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച: പത്ത് ലക്ഷത്തോളം രൂപ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു
തൃശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ഉള്ള പെൻ്റ മൊബൈൽസിലാണ് കവർച്ച. രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോറിലെയും, ഷട്ടറിലെയും താഴുകൾ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക്കും കവർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Thrissur DCC: തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ്; പ്രവർത്തകർ പ്രതിഷേധിച്ചതോടെ നിറം മാറ്റി
തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു. ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്. എന്നാൽ ഓഫിസിലെത്തിയ നേതാക്കളും പ്രവർത്തകരും നടപടിയെ രൂക്ഷമായി വിമർശിച്ചു. […]
മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്
മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തൃശൂര്‍ കുറുമ്പിലാവ് സ്വദേശി ശശിയെയാണ് അഡീ. ജില്ലാ ജഡ്ജ് ശിക്ഷിച്ചത്. കുറുമ്പിലാവ് കോലിയന്‍ വീട്ടില്‍ പ്രഭാകരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 2017 ജൂൺ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രഭാകരന്‍റെ മകന്‍ പ്രനീഷിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രഭാകരന്‍ കളിയാക്കുന്നുവെന്ന് തെറ്റിധരിച്ചാണ് കൃത്യം നിര്‍വഹിച്ചത്. ജീവപര്യന്തത്തിന് പുറമെ ഏഴ് വര്‍ഷം കഠിനതടവും ആറ് മാസം തടവും 2.5ല
തൃശൂരിൽ മകൻ കൊലപ്പെടുത്തിയ അമ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും
തൃശ്ശൂർ കിഴക്കേ കോടാലിയിൽ മകൻ കൊലപ്പെടുത്തിയ അമ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കിഴക്കേ കോടാലി കൊള്ളിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ശോഭനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 4 മണിയോടെ കൊല നടത്തിയ ശേഷം മകൻ വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴുത്തു ഞെരിച്ച് ബോധരഹിതയാക്കിയ ശേഷം ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിൽ മൊഴി നൽകി. താളൂപ്പാടത്തുള്ള വീടുവിറ്റ് കുടുംബം ഒരു […]
തൃശൂരിൽ വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; കാലുകൾ ചതഞ്ഞരഞ്ഞു
തൃശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകൾ ചതഞ്ഞരഞ്ഞു. തൃശൂർ – പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും
തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്. ഇന്നലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായാണ് പറയപ്പെടുന്നത്. ബോട്ടുമായി ചേറ്റുവയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ സംഘം പുറപ്പെട്ടതുമാണ്. എന്നാൽ മൃതദേഹം ശക്തമായ തിരയിൽപ്പെട്ട് നീങ്ങിയതിനാൽ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം […]
കുരങ്ങുവസൂരി മരണം: വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി
തൃശൂര്‍ കുരഞ്ഞിയൂരില്‍ കുരങ്ങുപനി ബാധിച്ച് മരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍ 20 പേരാണുള്ളതെന്ന് മന്ത്രി അറിയിച്ചു. യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യ കേസ് കേരളത്തില്‍ തിരിച്ചറിഞ്ഞത് ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണം. കുരങ്ങുവസൂരിക്ക് മരണനിരക്ക് കുറവാണെങ്കിലും അലംഭാവം പാടില്ലെന്നും മന്ത്രി […]