Kerala

എൻജിൻ തകരാറിലായി; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41പേരെ രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെയാണ് ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് 41 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയത്. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഉടൻ തന്നെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. ഇതോടെ ഫിഷറീസ് […]

Kerala

തൃശൂരിൽ കിണറിടിഞ്ഞ് രണ്ട് പേർ ഉള്ളിൽ വീണു; ഒരാൾ മരിച്ചു

തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് അപകടം. സിഎൻഎൻ സ്കൂളിന് സമീപം കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. വത്സല (55), ഭർത്താവ് പ്രഭാകരൻ (64) എന്നിവരാണ് കിണറ്റിൽ വീണത്. വത്സലയെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രതാപനെ ഏറെ സമയമെടുത്ത് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം മരണപ്പെട്ടു. ഭാര്യ വത്സലയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kerala

ഗുരുവായൂരിൽ ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ ​ഗുരുവായൂരിൽ നമസ്‍കാര ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. വയനാട് സുൽത്താൻ ബത്തേരിയിലെ 14 ,8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമി​ക നിഗമനം. മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്നാണ് പൊലീസ് നിഗമനം. ഇന്നലെയാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരന്‍ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30 ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാല്‍, മുറി തുറക്കാത്തതിനെത്തുടർന്ന് പൊലീസെത്തി […]

Kerala

തൃശൂരിൽ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തൃശൂർ എരുമപ്പെട്ടി ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്. പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ

Uncategorized

വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം

തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് യാത്ര ഇളവ് നൽകാത്തത് ചോദ്യം ചെയ്ത പിതാവിന് മർദനം. യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയിൽ നിന്നും ഫുൾ ചാർജ് ഈടാക്കുകയായിരുന്നു. തൃശ്ശൂർ – മരോട്ടിച്ചാൽ റൂട്ടിലോടുന്ന ‘കാർത്തിക’ ബസിലെ കണ്ടക്ടറാണ് രക്ഷിതാവിനെ മർദ്ദിച്ചത്.  കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.. മരോട്ടിച്ചാലിൽ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ഫുൾ ചാർജ് എന്ന നിലയിൽ 13 രൂപ ഈടാക്കി. ഇത് ചോദ്യം […]

Kerala

തൃശ്ശൂരിൽ മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്ക്; അഞ്ചുപേരുടെ നില ഗുരുതരം

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം തലോറിൽ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചുകയറിയാണ് ഇത്രയധികം പേർക്ക് പരുക്കേറ്റത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിറകിൽ ബസ് വന്നിടിക്കുകയായിരുന്നു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് […]

Kerala

തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം

തൃശൂർ പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന വാഹനമാണ് കത്തി നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃശൂരിൽ നിന്ന് മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ […]

Kerala

തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം

തൃശൂർ പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന വാഹനമാണ് കത്തി നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃശൂരിൽ നിന്ന് മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ […]

Kerala

സ്വര്‍ണം തിരികെ ചോദിച്ചു, തുടര്‍ന്ന് തര്‍ക്കം; തൃശൂരില്‍ വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍ അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകം. കാലടി സ്വദേശി ആതിരയുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖില്‍ അറസ്റ്റിലായി. (Man murdered friend inside forest at athirappally) കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറില്‍ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ […]

Uncategorized

തൃശൂര്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടത്തെിയത് 220 കഞ്ചാവ് ചെടികള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികള്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് ഇന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.  എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് ചെടികള്‍. മാടവന എരുമക്കോറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 220 ഓളം കഞ്ചാവ് ചെടികള്‍ നട്ടു പിടിപ്പിച്ചതായി കണ്ടെത്തി. ഒരാഴ്ച്ച മുന്‍പ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയില്‍ കഞ്ചാവ് […]