തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഒരു മെഡിക്കൽ സംഘത്തെ ചീഫ് […]
Tag: THRISSUR POORAM
തൃശൂര്‍ പൂരം; പ്രവേശന പാസ് ഇന്ന് മുതല്‍ ലഭ്യം
തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് […]
തൃശൂര്‍ പൂരനടത്തിപ്പ്; അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം
തൃശൂര്‍ പൂരനടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. പാപ്പാന്മാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കണം, രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ദേവസ്വങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി കൊണ്ട് പൂരം നടത്താനാണ് ജില്ല ഭരണകൂടത്തിന്റ തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന കണിമംഗലം, കാരമുക്ക് […]
തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം
തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും. പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പന്മാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം വേണമെന്നും വനം വകുപ്പ്. 40 അംഗ സംഘം ആനകളെ പരിശോധിക്കും. തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന. പാപ്പാന്മാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ആനകള്‍ക്ക് അനുമതി നിഷേധിക്കും. അതേസമയം പൂരം കൊടിയേറി. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും […]
തൃശൂര്‍ പൂരത്തിന് കൊടിയേറി
പൂരാവേശത്തിലേക്ക് തൃശൂര്‍. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. പൂരലഹരിയിലേക്ക് നാടും നഗരവും നീങ്ങുകയാണ്. 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പല സമയങ്ങളിലായി മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും. പാറമേക്കാവില്‍ […]
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ആലിന്റേയും മാവിന്റേയും ഇലകൾ കൊണ്ട് അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തുക. അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പലസമയങ്ങളിലായി മറ്റു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും. പാറമേക്കാവിൽ കൊടിയേറ്റത്തിനു ശേഷം […]
തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് കർശന കൊവിഡ് നിയന്ത്രണങ്ങളോടെ
ആശങ്കകൾക്ക് ഒടുവിൽ തൃശൂർ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റുന്നത്. കർശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. നാളെ രാവിലെ 11.15 നും 12 നും ഇടയിൽ തിരുവമ്പാടിയിലും 11.30 നും 12.5 നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും. കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ […]
നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം; 45 വയസ്സിന് താഴെയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പരിശോധനക്ക് ശേഷമേ ആളുകളെ പ്രവേശിപ്പിക്കൂ.പൂരത്തിനെത്തുന്ന 45 വയസ്സിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തിയിരിക്കണം. 45 വയസ്സിന് താഴെയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ദേവസ്വങ്ങൾ അംഗീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പരിശോധിച്ചതിന് ശേഷം കടത്തിവിടും. 10 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല. കുടമാറ്റം ,വെടിക്കെട്ട് എന്നിവയിൽ മാറ്റമുണ്ടാകില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൂരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം. ഉച്ചയ്ക്ക് ശേഷം ജില്ലാ […]
തൃശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷ; ഒരുക്കങ്ങളുമായി ജില്ലാഭരണകൂടം
തൃശ്ശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷയൊരുക്കുമെന്ന് ജില്ലാഭരണകൂടം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി പൂരം കാണാനെത്തുന്നവരെ ആറു സെക്ടറുകളാക്കി തിരിക്കും. ഓരോ സെക്ടറിന്‍റെയും ചുമതല സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. പൊലീസിനെ സഹായിക്കാന്‍ 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സജ്ജമാക്കും. പൂരം നടക്കുന്ന മൂന്നു ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കോവിഡ് മജിസ്ട്രേറ്റുമാരെയും നിയമിക്കും. കലക്ടര്‍ എസ്. ഷാനവാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം. പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ […]
തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ ആലോചന
കോവിഡ് വ്യാപനം ഇല്ലാതെ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശമിറക്കിയേക്കും. ഇക്കാര്യമാവശ്യപ്പെട് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ പൂരത്തിന്‍റെ ചടങ്ങുകളിൽ മാറ്റമുണ്ടാകില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകും. തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകൾ ,ആചാരങ്ങൾ എന്നിവയിൽ നിന്ന് പിന്നോട്ടു പോകാതെയുള്ള നിയന്ത്രണങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൂരത്തിന് പങ്കെടുക്കുന്ന ആളുകളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരും. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും, പ്രായമായവർക്കും പ്രവേശനമനുവദിച്ചേക്കില്ല. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് […]