തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി. സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ […]
Tag: thrikkakara bypol
തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി
തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. തൃക്കാക്കരയിലെ യു.ഡി. എഫ് സ്ഥാനാർഥി ഉമ തോമസിസിനായി മഹിളാ കോൺഗ്രസ് നിർമ്മിച്ച തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഭീഷമപർവ്വത്തിലെ ഗാനത്തിന്റെ പാരഡിയാണ് പ്രചരണ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. പാട്ടു പുറത്തിറക്കിയതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുവടുകൾ വച്ചു ഒപ്പം തരൂരും അവർക്കൊപ്പം ചേർന്നു. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് ട്രൈ ചെയ്യാനും അദ്ദേഹം തയാറായി. തൃക്കാക്കരയിൽ യു ഡി എഫ് വലിയ വിജയം നേടുമെന്ന് അദ്ദേഹം […]
ജാതി പറഞ്ഞ് വോട്ടു തേടുന്നത് സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ; വി ഡി സതീശൻ
തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർഗമല്ലെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ ജാതി പറഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് […]
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചു : സാബു എം ജേക്കബ്
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടി. ഈ നേതാക്കൾ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സാബു ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വരുന്ന ട്വന്റി -ട്വന്റി വോട്ടുകൾ എങ്ങോട്ട് പോകുമെന്നതാണ് ചോദ്യം. ട്വന്റി-ട്വന്റിയെ പരസ്യമായി എതിർത്ത പലരും പിന്നീട് നിലപാട് മാറ്റിയതായി കണ്ടിട്ടുണ്ട്. ട്വന്റി-ട്വന്റി വോട്ടഭ്യർത്ഥന നടത്തിയിട്ടില്ലെന്ന സിപിഐമ്മിന്റേയും കോൺഗ്രസിന്റേയും വാദത്തെ തള്ളിക്കൊണ്ടാണ് […]
എഎപിയോട് പിന്തുണ തേടി കെ സുധാകരൻ
ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും. എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നൽകാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺഗ്രസ്. കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡൽഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. നാലാംബദലിനുള്ള സാധ്യത […]
‘ട്വന്റി 20 -ആം ആദ്മി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയൂ’ : എം.സ്വരാജ്
കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി എം.സ്വരാജ്.ട്വന്റി 20 -ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം.സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന […]
സമുദായത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തോറ്റിട്ടും മുന്നണികള്‍ പഠിക്കുന്നില്ല; വിമര്‍ശിച്ച് സത്യദീപം
കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്ന വിമര്‍ശനവുമായി അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചൂണ്ടിക്കാട്ടിയാണ് സത്യദീപത്തിന്റെ വിമര്‍ശനം. സമുദായവും രാഷ്ട്രീയ കക്ഷികളും അവിശുദ്ധമായി പെരുമാറിയത്തിന്റെ പേരുദോഷമാണ് തൃക്കാക്കരയിലെ സഭാ വിവാദത്തിന്റെ അടിസ്ഥാനമെന്ന് സത്യദീപം ചൂണ്ടിക്കാട്ടുന്നു. സമൂദായത്തിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോറ്റിട്ടും മുന്നണികള്‍ പഠിക്കുന്നില്ലെന്ന് അതിരൂപത മുഖപത്രത്തിലൂടെ കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ ഉമതോമസിനെ സ്ഥാനാര്‍ത്തിയാക്കിയത് മറ്റു തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്. ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും ആശയകുഴപ്പം ഉണ്ടായി. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ […]
എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍
തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ്ടാണ്. എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ […]
ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആ ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും; കെ സുരേന്ദ്രൻ
കേരളത്തിൽ എൻ ഡി എ മൂന്നാം ബദലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആ ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. ട്വന്റി- ട്വന്റി വോട്ട് സർക്കാരിനെതിരാകും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ല. ക്രൈസ്‌തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവർധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തൃക്കാക്കരയില്‍ […]
തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്; കെ വി തോമസ് പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ എം.പി
തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ ബെന്നി ബെഹന്നാൻ എം.പി. കെ വി തോമസ് കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ. നിലവിൽ എഐസിസി അംഗമല്ലെന്ന് അദ്ദേഹം വ്യകതമാക്കി. എഐസിസിയുടെ കാലാവധി കഴിഞ്ഞു. പുതിയ ആളുകളെ തെരഞ്ഞെടുക്കാൻ പോകുന്നതേയുള്ളു. സാങ്കേതികമായി തോമസ് മാഷോ ഞാനോ എഐസിസി മെമ്പർ അല്ല. ഇപ്പോൾ അദ്ദേഹം എടുത്തിരിക്കുന്ന നിലപാടിനെ പറ്റി കൂടുതലൊന്നും പറയാനില്ല. വർഷങ്ങളായിട്ട് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഗൂഢാലോചനയാണ് നടത്തിയത്.അതിനൊരു അവസാനം […]