വെട്ടിക്കുറച്ച ഇന്‍സെന്റീവും ദൈനംദിന വരുമാനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ നടത്തിയ വന്ന സമരം പിന്‍വലിച്ചു. ലേബര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. ദൈനംദിന വരുമാനം കുത്തനെ കുറച്ചുകൊണ്ട് ഇന്‍സെന്റീവ് പേയ്‌മെന്റുകളില്‍ വരുത്തിയ മാറ്റവും വിശദീകരണം കൂടാതെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന നിബന്ധന മുന്നോട്ടുവച്ചതുമടക്കം മാനേജ്‌മെന്റ് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ക്കെതിരെയായിരുന്നു സമരം. ചൊവ്വാഴ്ചയായിരുന്നു സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകാതിരുന്നതാണ് […]
Tag: Thiruvananthapuram
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടയുന്നു. സി.ഐ.ടി.യു ആണ് ബസ് തടയുന്നത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാൻ വന്ന ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുവന്നിരുന്നു. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് […]
സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നാണ് വിശദീകരണം. അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേതൃത്വത്തിൽ നടത്തും. സിനിമാ -സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി.
പറുദീസയിലെ കനി ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും
പറുദീസയിലെ കനി എന്നുപേരുള്ള ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും. വീടിന്‍റെ മട്ടുപ്പാവില്‍ സ്വർഗ്ഗത്തിലെ കനി വിളയിച്ചതിന്‍റെ സംതൃപ്തിയിലാണ് മാറനല്ലൂർ സ്വദേശി ബിനീപ്കുമാർ. ആദ്യ പരീക്ഷണം വിജയിച്ചതോടെ ഗാഗ് കൃഷി വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ബിനീപ്. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഗാഗ് ഫ്രൂട്ട് അടുത്ത കാലത്താണ് കേരളത്തിൽ ചുവടുറപ്പിച്ചു തുടങ്ങിയത്. കാണാന്‍ കുഞ്ഞനെന്ന് തോന്നുമെങ്കിലും ആള് ബഹുകേമനാണ്. കൊക്കോ കായ പോലെ ഉളളില്‍ക്കാണുന്ന ഭാഗമാണ് കഴിക്കേണ്ടത്. പൾപ്പ് വേർതിരിച്ചെടുത്ത് ജ്യൂസ് ആക്കി കുടിക്കുകയും ചെയ്യാം. സൗന്ദര്യ വർധക വസ്തുക്കൾ, തൊലിക്കു നിറം […]
പഴയതിലും മനോഹരിയായി ശംഖുമുഖം, ഉല്ലാസത്തിരകൾ മടങ്ങിയെത്തുന്നു…
തിരിച്ചു പിടിക്കാനാകാത്തവിധം കടല്‍ കവര്‍ന്നതാണ് തലസ്ഥാന നഗരിയുടെ സൗന്ദര്യമായിരുന്ന ശംഖുമുഖം തീരം. ഓഖി ആഞ്ഞുവീശിയതിൽ പിന്നെ ശംഖുമുഖത്ത് ഉല്ലാസത്തിരകൾ കണ്ടിട്ടില്ല. ശംഖുമുഖത്തിപ്പോൾ അടിക്കുന്നത് രൗദ്രത്തിന്റെയും ദുഃഖത്തിന്റെയും തിരകളാണ്. എന്നാല്‍ ഇച്ഛാശക്തിയും കഠിനാധ്വാനവും സമം ചേര്‍ന്നതോടെ പ്രകൃതി മുട്ടുമടക്കി. പഴയതിലും മനോഹരിയായി തിരിച്ചുവരവിന് ഒരുങ്ങിക്കഴിഞ്ഞു ഈ ടൂറിസം ഹബ്ബ്. ഓഖിയില്‍ തീരം വിഴുങ്ങിയ തിരകള്‍ ശംഖുമുഖത്തും വടുക്കള്‍ അവശേഷിപ്പിച്ചാണ് മടങ്ങിയത്. തീരം കടലെടുത്തതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ബീച്ചിനെ ആശ്രയിച്ചു ജീവിതം നയിച്ചിരുന്നവർ ബുദ്ധിമുട്ടിലായി. തലസ്ഥാനം […]
‘സംഭവത്തിൽ വിശദമായ പരിശോധന നടത്തുന്നു’; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ
എകെജി സെൻ്റർ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു എന്നും രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു. രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല. വിശദമായ പരിശോധനകൾ നടത്തുകയാണ്. ഒരാൾ ബൈക്കിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞതായാണ് മനസിലാക്കുന്നത്. സ്ഫോടക വസ്തുവിൻ്റെ വിശദാംശങ്ങളെപ്പറ്റി അറിയില്ല. ബാക്കി വിവരങ്ങൾ കൂടി അറിഞ്ഞതിനു ശേഷമേ എന്തെങ്കിലും പറയാനാവൂ.”- സ്പർജൻ […]
ഇനി കായിക കരുത്തിന്റെ 10 നാളുകള്‍; കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും
വരുന്ന 10 ദിവസങ്ങള്‍ കേരളത്തിന് കായിക കരുത്തിന്റെ ദിനങ്ങളാണ്. പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7,000 കായിക താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് വൈകിട്ട് 5.30 ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കും. […]
യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍
തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല്‍ തകര്‍ന്നിരുന്നു. ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒപ്പമുള്ളവര്‍ക്കും സാരമായ പരിക്കുകളുണ്ട്. ലഹരി കച്ചവടത്തെ എതിര്‍ത്തതടക്കം ആക്രമണത്തിന് കാരണമായെന്നാണ് വിവരം. പ്രതികള്‍ ആക്രമണത്തിന് മുന്‍പും ശേഷവും ചില പ്രകോപന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ […]
പാഴായത് 30 ലക്ഷം രൂപയുടെ മരുന്നുകൾ; തിരുവനന്തപുരം ജനറൽ ആശുപത്രി സ്റ്റോറിൽ ഗുരുതര ക്രമക്കേട്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്‌റ്റോർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയെന്ന് പരിശോധനാ റിപ്പോർട്ട്. അനാവശ്യമായി സാധന സാമഗ്രികൾ വാങ്ങിക്കൂട്ടിയെന്നും കാലാവഘധി കഴിഞ്ഞ മരുന്നുകൾ സ്‌റ്റോറിൽ സൂക്ഷിച്ചെന്നുമാണ് കണ്ടെത്തൽ. ആരോഗ്യ വകുപ്പിന്റെ സ്റ്റോഴ്‌സ് വേരിഫിക്കേഷൻ സംഘമാണ് പരിശോധന നടത്തിയത്. സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചത്. സ്റ്റോർ സൂക്ഷിപ്പിലെ ക്രമക്കേഡിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ […]
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം കളക്ടര്‍
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം. ഓഫിസുകള്‍ക്ക് മുന്നിലെ അനാവശ്യ ജനക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാന്‍ ആര്‍ ടി ഒ, ഡി റ്റി ഒ എന്നിവര്‍ക്കും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ […]