തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം. ജില്ലയിൽ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു. അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ […]
Tag: Thiruvananthapuram
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് വന്ന 5 പേരെയും ഇതര സംസ്ഥാനത്തു നിന്നു വന്ന 2 പേരെയും മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും സമ്പർക്ക രോഗികളോ ഉറവിട മറിയാത്ത കേസുകളോ […]
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി
കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത് കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണും മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ എന്നിങ്ങനെയാണ് നിയന്ത്രണം തുടരുക. പല വാർഡുകളിലും ആവശ്യത്തിന് പരിശോധന നടത്താത്തത് ആശങ്ക സൃഷ്ടിക്കുന്നതാണ്. റാപ്പിഡ് ടെസ്റ്റ്, ആന്‍റിജൻ പരിശോധനകൾ നടത്തിയതു വഴിയാണ് പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചത്. മറ്റു […]
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍; പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്സും ഒരാഴ്ചത്തേക്ക് അടച്ചു
ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. രണ്ടു ദിവസത്തിനകം ആന്‍റിജന്‍ പരിശോധന ആരംഭിക്കും ഉറവിടമറിയാത്ത കോവിഡ് രോഗികൾ കൂടിയതോടെ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്സും ഒരാഴ്ചത്തേക്ക് അടച്ചു.ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. രണ്ടു ദിവസത്തിനകം ആന്‍റിജന്‍ പരിശോധന ആരംഭിക്കും. ഇന്നലെ മാത്രം തലസ്ഥാനത്ത് 4 പേർക്കാണ് ഉറവിടമറിയാതെ കോവിഡ് ബാധിച്ചത്. ഇതോടെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വഴുതൂർ വാർഡ്, ബാലരാമപുരം പഞ്ചായത്തിലെ തളയൽ, തിരുവനന്തപുരം നഗരസഭയിലെ പൂന്തുറ, വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ, […]
ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ നഗരം അടച്ചിടേണ്ടി വരുമെന്ന് തിരുവനന്തപുരം മേയര്‍
കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദ്യദിനം നടപ്പായില്ല കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദ്യദിനം നടപ്പായില്ല. നിര്‍ദേശങ്ങളിലെ അവ്യക്തതയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തടസമായത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പൂര്‍ണമായി അടച്ചിടേണ്ടിവരുമെന്ന് നഗരസഭ മേയര്‍ മുന്നറിയിപ്പ് നല്‍കി. വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. പക്ഷെ, നിര്‍ദേശപ്രകാരം ഇന്ന് തുറാക്കാന്‍ പാടില്ലാത്ത പഴം, പച്ചക്കറി കടകള്‍ അടക്കം സര്‍വ്വ കടകളും തുറന്നു. ഇറക്കിയ […]
ലോക്ഡൗണ്‍ ലംഘിച്ച് കച്ചവടം; രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍ മാളില്‍ റെയ്ഡ്
മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടക്കുന്നത്. ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കച്ചവടം നടത്തിയ ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ റെയ്ഡ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സാണ് ലോക്ഡൗണ്‍ കാലത്തും കച്ചവടം നടത്തി നിയമ ലംഘനം നടത്തിയത്. ഇവിടെയാണ് ഇന്ന് ഉച്ചയോടെ തഹസില്‍ദാറിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടന്നത്. ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തിക്കുന്നതിന്‍റെ […]
വീട്ടിൽ സൂക്ഷിച്ചിരുന്ന റബർഷീറ്റിന് തീപിടിച്ചു
വെഞ്ഞാറമൂട്: വെള്ളുമണ്ണടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്പതോളം റബർ ഷീറ്റുകളും തടികളും കത്തിനശിച്ചു. മേലേ കുറ്റിമൂട് അൽഹുദയിൽ അൽഫിദയുടെ വീട്ടിൽ ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. രണ്ടാമത്തെ നിലയിൽ നിന്നും പുക പടർന്നതോടെയാണ് തീപിടിത്തത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ നസീർ, ഗൈഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, ഫയർ ഓഫീസർമാരായ അരുൺ മോഹൻ, സന്തോഷ്, നിശാന്ത് എന്നിവർക്കൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണ […]