ജമ്മു കശ്മീരിലെ നർവാൾ മേഖലയിൽ രണ്ടിടങ്ങളിൽ സ്‌ഫോടനം. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വർധിപ്പിക്കും. ശനിയാഴ്ച പുലർച്ചെയാണ് ജമ്മുവിലെ നർവാൾ മേഖലയിൽ ഭീകരർ ആക്രമണം നടന്നത്. ശക്തമായ ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് എഎൻഐയെ റിപ്പോർട്ട് ചെയുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് […]
Tag: TERRORIST ATTACK
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്. ഇന്ന് പുലർച്ചെ മുൻജെ മാർഗ് മേഖലയിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.
അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരുക്ക്
അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജമ്മു പൊലീസ് പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി
ജമ്മുവിലെ പൊലീസ് പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. 500 ഗ്രാം വീതം ഭാരമുള്ള രണ്ട് സ്‌ഫോടക ഉപകരണങ്ങളാണ് കറുത്ത നിറമുള്ള ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയത്. സത്വാരി ഏരിയയിലെ ഫാലിയൻ മണ്ഡൽ പോസ്റ്റിന് സമീപമാണ് ഇവ സൂക്ഷിച്ചിരുന്നത്. ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പൊലീസ് അറിയിച്ചു. പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ബാക്ക്പാക്ക് കണ്ടെത്തുന്നത്. തുടർന്ന് പ്രദേശം വളയുകയും, ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ വിളിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ക്വാഡ് ടൈമറുകൾക്കൊപ്പം രണ്ട് സ്ഫോടകവസ്തുക്കൾ (ഐഇഡി) കണ്ടെത്തി. […]
ദക്ഷിണാഫ്രിക്കയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്. ശനിയാഴ്ച ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റർ സാൻഡ്‌ടൺ ഏരിയയിൽ ജനതിരക്ക് അനുഭവപ്പെടുന്ന സമയം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും യുഎസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. സാധ്യതയുള്ള ആക്രമണത്തിന്റെ സമയത്തെക്കുറിച്ചോ, രീതിയെക്കുറിച്ചോ, ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിവരം ലഭ്യമല്ലെന്ന് യുഎസ് അറിയിച്ചു. ആളുകളുടെ കൂട്ടവും വലിയ ഒത്തുചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ഇറാൻ മസ്ജിദ് ഭീകരാക്രമണത്തിൽ 13 മരണം: 40 പേർക്ക് പരുക്ക്
തെക്കൻ ഇറാനിയൻ നഗരമായ ഷിറാസിലെ ഷിയാ മുസ്ലീം ആരാധനാലയത്തിൽ ഭീകരാക്രമണം. സായുധരായ ഭീകരർ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ സ്ഫോടന കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ് കോയമ്പത്തൂര്‍ കോടതി അനുവദിച്ചത്. കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതോടെ അന്വേഷം ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ ആസൂത്രിതമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്‍.ഐ.എയ്ക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷയുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. മുന്നു ദിവസത്തെ […]
ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. സോപോർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സോപോർ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും, ഇരുവരും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ജമ്മു പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു സാധാരണക്കാരന് പരുക്കേറ്റതായും പൊലീസ് കൂട്ടിച്ചേർത്തു.
മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്
മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തിൽ പറയുന്നു. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. 26/11 പോലെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചിരിക്കുന്നത്. ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു ഇതിൽ പരാമര്‍ശമുണ്ട്. മുൻപും സമാന രീതിയിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ നമ്പരിൽ നിന്നായതിനാൽ […]
ജമ്മു കശ്മീരിൽ ഭീകരാക്രമണം; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ 19 കാരൻ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്. കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണം നടന്നിരുന്നു. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. […]