Technology

നെറ്റ്ഫ്‌ളിക്‌സില്‍ സിരീസുകളോടും സിനിമകളോടും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാം; പുതിയ അപ്‌ഡേറ്റ്

നെറ്റ്ഫ്‌ളിക്‌സില്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് സിനിമകളോടും സിരീസുകളോടും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാം. തമ്പ്സ് അപ്പ്, ഡബിള്‍ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗണ്‍ ബട്ടനുകള്‍ പുതിയ അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സില്‍. നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. മുന്‍പ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനം മാറ്റിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് പുതിയ അപ്‌ഡേഷന്‍. ആന്‍ഡ്രോയിഡിലും മറ്റും നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്നവര്‍ക്ക് ഉള്ളടക്കം തിരയുന്ന വേളയിലും ലൈക്കും ഡിസ് ലൈക്കും അറിയിക്കാം. […]

Kerala Technology

സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്‌സും സ്മാര്‍ട്ട് റിങ് അവതരിപ്പിച്ചു. ഫിറ്റ്‌സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക. എന്നാല്‍ ഇതു വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട്ട് റിങ് തെരഞ്ഞെടുക്കുക. വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ട്രാക്കിങ് കൃത്യമായി ലഭിക്കില്ല. ഇത് […]

Technology World

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള […]

Technology

കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ്; സംസ്ഥാനത്തിന്റെ ‘കെഫോണ്‍’ ഡിസംബറിലെത്തും

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നല്‍കുന്നതാണ്. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് […]

Technology

ചുമരിൽ 4കെ ക്വാളിറ്റിയിൽ സിനിമ കാണാം; കിടിലൻ പ്രൊജക്ടറുമായി സാംസംഗ്

വൂഫറും അക്കോസ്റ്റിക് ബീം സറൗണ്ട്‌സ് സൗണ്ടുമടക്കം മികച്ച തിയേറ്റർ എക്സ്പീരിയന്‍സ് ആണ് ദി പ്രീമിയർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, വീട്ടിലെ ചുമരിനെ 130 ഇഞ്ച് വരെ വലിപ്പവും 4 കെ ക്വാളിറ്റിയുമുള്ള സ്‌ക്രീനാക്കി മാറ്റാനുള്ള കിടിലൻ പ്രൊജക്ടറുമായി രംഗത്തുവന്നിരിക്കുകയാണ് ഇലക്ട്രോണിക് ഭീമൻമാരായ സാംസംഗ്. 85 ഇഞ്ചാണ് സാംസംഗ് ഇതുവരെ പുറത്തിറക്കിയ ടെലിവിഷനുകളിലെ ഏറ്റവും വലുത്. എന്നാൽ, വീട്ടുചുമരിലെ ഒരു ഭാഗം കവർന്നെടുക്കുന്ന ടി.വിക്കു പകരം ചുമരിനെ തന്നെ ഡിസ്‌പ്ലേ സ്‌ക്രീൻ ആക്കുന്ന പ്രൊജക്ടർ ആണ് സാംസംഗിന്റെ പുതിയ […]