Kerala

പക്ഷിപ്പനി; അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കി

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നെത്തുന്ന കോഴി കയറ്റിയ വാഹനങ്ങൾ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിർത്തികളിൽ തമിഴ് നാട് മൃഗസംരഷണ വകുപ്പ് താൽകാലിക ചെക്ക്പോസ്റ്റുകൾ തുറന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും താറാവ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഇത് പൂർണ്ണമായും നിർത്തലാക്കി. കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് കോഴിയും കോഴി മുട്ടയും കാര്യമായി കൊണ്ടുപോകുന്നില്ല. തമിഴ്നാട്ടിൽ നിന്നും ദിവസേന നൂറുകണക്കിന് കോഴിയും കോഴിമുട്ടയും കയറ്റിയ വാഹനങ്ങൾ എത്തുന്നുണ്ട്. ലോഡിറക്കി തിരിച്ച് പോകുന്ന […]

India National

അമിത് ഷാ തമിഴ്നാട്ടിലേക്ക്; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബി.ജെ.പി- അണ്ണാ ഡി.എം.കെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദർശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. വെട്രിവേൽ യാത്ര നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. നടൻ രജനീകാന്തുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയേക്കും. കോർ കമ്മിറ്റി അംഗങ്ങൾ ,സംസ്ഥാന സമിതി അംഗങ്ങൾ ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തും .സർക്കാർ […]

India

ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി നേതാക്കൾ അറസ്റ്റിൽ

സംസ്ഥാന സർക്കാർ നിർദ്ദേശം ലംഘിച്ച് ബിജെപി നടത്തിയ വെട്രിവേൽ യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര നയിച്ച സംസ്ഥാന പ്രസിഡൻ്റ് എൽ മുരുഗൻ അടക്കം നിരവധി ബിജെപി നേതാക്കൾ അറസ്റ്റിലായി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, യാത്ര നടത്തുന്നത് അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത് വിലക്കിയത്. ഇത് ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. മുരുഗനോടൊപ്പം ബിജെപി നേതാക്കളായ എച്ച് രാജ, സിടി രവി, പൊൻ രാധാകൃഷ്ണൻ എന്നിവരും മറ്റ് നിരവധി ബിജെപി പ്രവർത്തകരും കസ്റ്റഡിയിലായിട്ടുണ്ട്. തിരുത്തണി ക്ഷേത്രത്തിന് സമീപം […]

India

തമിഴ്നാട് ബിജെപി നേതൃനിരയില്‍ താരങ്ങള്‍; ഗൗതമിയും നമിതയും നിര്‍വാഹക സമിതിയില്‍

പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. സിനിമാ മേഖലയിലുള്ളവര്‍ക്ക് പരിഗണന നല്‍കി തമിഴ്‌നാട് ബി.ജെ.പി.യിൽ അഴിച്ചുപണി. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. നടനും നാടക പ്രവർത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാൻജി. നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യിൽ […]

India

ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളില്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളിലെത്തി. ഇന്ന് 3645 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്കുമാറാണ് മരിച്ചത്. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനാ യിരുന്നു. അതേസമയം തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 3645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളിലെത്തി. ഇന്ന് […]

National

തമിഴ്നാട് മുഖ്യമന്ത്രിയുടെ പിഎ കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്പെഷ്യല്‍ പിഎ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 528 പേരാണ് മരിച്ചത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തുടരുകയാണ്. ജൂണ്‍ 12നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാമോദരനെ രാജീവ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചു പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ 127 പേര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും […]

National

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂണ്‍ മാസം 19 മുതല്‍ 30 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂണ്‍ മാസം 19 മുതല്‍ 30 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ […]

India National

അത്ര ഇംഗ്ലീഷ് വേണ്ട; തമിഴ്നാട്ടില്‍ സ്ഥലപ്പേരുകളുടെ ഉച്ചാരണം പൂര്‍ണമായും തമിഴിലേക്ക് മാറുന്നു

സംസ്ഥാനത്തെ 1018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് തമിഴ്‌നാട്ടില്‍ സ്ഥലപ്പേരുകളുടെ ഉച്ചാരണം പൂര്‍ണമായും തമിഴിലേക്ക് മാറുന്നു. ആയിരത്തിലധികം സ്ഥലങ്ങളുടെ പേരുകളാണ് ഇനി മുതല്‍ തമിഴില്‍ തന്നെ കേള്‍ക്കുക. സംസ്ഥാനത്തെ 1018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആംഗലേയ ഭാഷയെ ഒരുപടി കൂടി പുറത്തേയ്ക്ക് മാറ്റി നിര്‍ത്തുകയാണ് തമിഴ് വീണ്ടും. മറ്റു ഭാഷകളില്‍ പതിവായി ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്ക് തമിഴില്‍ പണ്ടേ സ്ഥാനമില്ല. ഭാഷയെയും […]

Health National

സ്വകാര്യ ആശുപത്രി ബില്ലിന് പരിധി വെച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7,500 രൂപയും ഐ.സിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക… സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കുള്ള ചിലവിന് പരിധി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതിദിനം രോഗികളില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന തുകയുടെ പരിധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് നടപടി. ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7500 രൂപയും ഐ.സിയുകളില്‍ പരമാവധി 15000 രൂപയുമാണ് കോവിഡ് […]

India

കോവിഡ് രൂക്ഷമാകുന്നതിനിടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍; മദ്യശാലകള്‍ ഇന്ന് തുറക്കും

രോഗബാധയും മരണവും വര്‍ധിയ്ക്കുന്നതിനിടെ, തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. തിങ്കളാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ മദ്യശാലകള്‍ ഇന്നു തുറക്കും. ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലായി ഇന്നലെ ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ ഇതോടെ, 189 ആയി. 18 മുതല്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 ശതമാനം ജീവനക്കാര്‍ അ‍ഞ്ച് ദിവസത്തെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫിസുകളില്‍ […]