ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനമായ ഇന്ന് തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്ഞയുടെ അന്തസത്ത. ഈ വര്‍ഷം മുതല്‍ അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിൻ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. അംബേദ്കര്‍ മണിമണ്ഡപത്തില്‍ അംബേദ്കറുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. അംബേദ്കറുടെ ജന്മദിനം സമത്വ ദിനമായി […]
Tag: tamilnadu
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം
മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്‌നാട് അനുകൂലമാണ്. തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തില്‍ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് […]
വണ്ണിയാര്‍ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി
വണ്ണിയാര്‍ സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി. ഉപസംവരണം ഏര്‍പ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു. മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണിയാര്‍ […]
കനത്ത മഴ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കാല്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. ചെന്നൈയിലെ മൗണ്ട് റോഡ്, ജിഎസ് ചെട്ടി റോഡ്, ടീ നഗര്‍, കെ കെ നഗര്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് ഉയരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനായി കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇടവെട്ട് പെയ്യുന്ന മഴ […]
ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ടി നടരാജൻ
തൻ്റെ ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ഇന്ത്യൻ താരം ടി നടരാജൻ. നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിലാണ് താരം മൈതാനം ആരംഭിച്ചിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നടരാജൻ തന്നെ ഇക്കാര്യം പങ്കുവച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മൈതാനമാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് നടരാജൻ കുറിച്ചു. (Natarajan Cricket Ground tamilnadu) അതേസമയം, ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കും എന്ന് സൂചന. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. […]
തമിഴ്‌നാട്ടിലും ഒമിക്രോണ്‍; കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യമന്ത്രി
തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. നൈജീരിയയില്‍ നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആറ് ബന്ധുക്കള്‍ക്കും കൂടെ യാത്ര ചെയ്ത വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതിനിടെ കേരളത്തില്‍ നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ, ഭാര്യാ മാതാവ്, കോംഗോയില്‍ നിന്നുവന്ന എറണാകുളം സ്വദേശി, യു.കെയില്‍ നിന്നുവന്ന […]
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടത് കൃത്യമായ മുന്നറിയിപ്പിന് ശേഷം; സുപ്രിംകോടതിയിൽ തമിഴ്‌നാട്
മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങൾ തള്ളി സുപ്രിംകോടതിയിൽ തമിഴ്‌നാടിന്റെ സത്യവാങ്മൂലം. കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് സുപ്രിംകോടതിയിൽ അറിയിച്ചു. ( TN supreme court affidavit ) അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലാണ് മറുപടി. കേരളത്തിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. നീരൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അർധരാത്രിയിൽ അടക്കം ഷട്ടറുകൾ തുറക്കേണ്ടി വരും. സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെയും തമിഴ്‌നാട് എതിർത്തു. […]
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു ; തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷൻ
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷൻ. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നൽകിയത്. വസ്തുതുതാ വിശദീകരണം നൽകാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിർദേശിച്ച് ജലകമ്മിഷൻ. അണക്കെട്ടുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. അതേസമയം മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് […]
കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കൊവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനിടെ കര്‍ണാടകയിലെ കൊവിഡ് […]
തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളായ കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം, രാമനാഥപുരം തുടങ്ങിയ ജില്ലകളിലും പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ചെന്നൈയിൽ മിതമായ മഴയുണ്ടാകും. ( tamilnadu rainfall decrease ) എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം വെല്ലൂർ, തിരുച്ചി, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം തുടങ്ങിയ ജില്ലകളിൽ പ്രളയം തുടരുന്നുണ്ട്. ചെന്നൈയിൽ വെള്ളക്കെട്ടും രൂക്ഷമാണ്. ശക്തമായ മഴയ്‌ക്കൊപ്പം വിവിധ അണക്കെട്ടുകൾ തുറന്നതുമാണ് വെള്ളക്കെട്ടിന് […]