തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷും സരിത്തിും എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24-ാം തിയതി തന്നെ പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എൻഐഎ […]
Tag: swapna suresh
ഒരു വർഷത്തിനുള്ളിൽ വാടകയ്‌ക്കെടുത്തത് നാല് വീടുകൾ; സ്വർണം സൂക്ഷിക്കുന്നതും കൈമാറുന്നതും വാടക വീടുകളിലെന്ന് എൻഐഎ
തിരുവനന്തപുരം സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം സൂക്ഷിക്കുന്നതും കൈമാറുന്നതും വാടക വീടുകളിലാണെന്ന് എൻഐഎ കണ്ടെത്തി. പ്രതികളുമൊത്തുള്ള തെളിവെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു വർഷത്തിനുള്ളിൽ നാല് വീടുകളാണ് പ്രതികൾ വാടകയ്‌ക്കെടുത്തത്. കൂടുതൽ തവണയും സ്വർണം സൂക്ഷിച്ചത് പി.ടി.പി നഗറിലെ വീട്ടിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്റെ വർക്ക്‌ഷോപ്പും, ബ്യൂട്ടി പാർളറും സ്വർണം കൈമാറുന്ന കേന്ദ്രങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഫ്‌ളാറ്റിൽ എൻഐഎ സംഘം പ്രാഥമിക പരിശോധന നടത്തി. ഏഴംഗ സംഘം ഇന്നലെയാണ് പരിശോധന […]
സ്പീക്കര്‍ക്ക് ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലായിരുന്നു: സിപിഐക്ക് അതൃപ്തി, സിപിഎമ്മിലും അസ്വാരസ്യം
സ്വന്തം പാർട്ടി നേതാവിനെ പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുന്നു. സ്പീക്കറുടെ നടപടിയിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ശ്രീരാമകൃഷ്ണനെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും സിപിഎമ്മിനുള്ളിലും അസ്വാരസ്യമുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്‍റെ കട ഉദ്ഘാടനം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സ്പീക്കർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്. ചെറിയ ഒരു കടയുടെ ഉദ്ഘാടനത്തിന് സഭാ സമ്മേളനം കഴിഞ്ഞയുടൻ […]
മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തു.അറസ്റ്റിന് സാധ്യത
സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. 2000ലാണ് ശിവശങ്കറിന് സ്ഥാനക്കയറ്റത്തിലൂടെ ഐ.എ.എസ് ലഭിക്കുന്നത്. ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കവെയാണ് സ്വര്‍ണകടത്തില്‍ പ്രതി സ്വപ്ന സുരേഷുമായി […]
ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്റർ; കേസിലെ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തേടുന്ന ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തൽ. ഗൾഫിൽ സ്വർണം സംഘടിപ്പിക്കൽ, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുമ്പും നിരവധി തവണ ഫൈസൽ ഇത്തരത്തിൽ സ്വർണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ സ്വർണ്ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ് ഷാർജാ അതിർത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കൊവിഡ് മൂലം […]
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍
ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം കൂടുതല്‍ […]
സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു. റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി […]
സ്വർണ കടത്ത് കേസ്‍: മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണ കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു എന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. കേസില്‍ എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന […]
നാടകീയ രംഗങ്ങള്‍, പ്രതിഷേധം, ട്വിസ്റ്റ്.. ബഹുദൂരം അതിവേഗം പിന്നിട്ട് കൊച്ചിയില്‍
നാടകീയമായിരുന്നു സ്വപ്നയെയും സന്ദീപിനെയും കൊണ്ട് കേരളത്തിലേക്കുള്ള എന്‍ഐഎ സംഘത്തിന്‍റെ യാത്ര. അറസ്റ്റ് പോലെ നാടകീയമായിരുന്നു സ്വപ്നയെയും സന്ദീപിനെയും കൊണ്ട് കേരളത്തിലേക്കുള്ള എന്‍ഐഎ സംഘത്തിന്‍റെ യാത്ര. വരവ് പ്രതീക്ഷിച്ച് വാളയാറില്‍ മാധ്യമങ്ങള്‍. വാളയാര്‍ കടന്നുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത വഴിത്തിരിവും. വാളയാര്‍ മുതല്‍ ആലുവ വരെയുള്ള ആ യാത്ര ഇങ്ങനെയായിരുന്നു… ബംഗളൂരുവില്‍ നിന്ന് സ്വപ്നയെയും സന്ദീപിനെയും കൊണ്ടുവരുന്നത് എങ്ങനെ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. വാളയാര്‍ വഴിയെന്ന് സൂചന ലഭിച്ചതോടെ മാധ്യമങ്ങള്‍ വാളയാറിലെത്തി. ചെക്പോസ്റ്റില്‍ എന്‍ഐഎയുടെ അറിയിപ്പ് ലഭിച്ചതോടെ അര്‍ധരാത്രി വരെ […]
സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു
റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിലാണ് രണ്ട് പ്രതികളെ ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. എന്‍ഐഎ കേസ് ഏറ്റെടുത്തതോടെയാണ് പ്രധാന […]