Kerala

ഡോളർ കടത്ത് കേസിൽ സ്വപ്നക്കും സരിത്തിനും ജാമ്യം; ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു

വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാന്‍റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ സ്വപ്‍ന, സരിത്ത് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഡോളര്‍ കടത്ത് കേസില് എം ശിവശങ്കറിനെ റിമാന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വീഡിയോ കോൺഫറൻസ് വഴി ശിവശങ്കറിനെ ഹാജരാക്കിയാണ് അടുത്തമാസം 9 വരെ റിമാന്‍റ് ചെയ്തത്. ഒന്നരക്കോടി രൂപയുടെ […]

Kerala

സ്വപ്നയുടെ സന്ദർശകരുടെ പേരില്‍ ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ്

കോഫേപോസ പ്രതികളെ കാണാനെത്തുന്നവർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെയുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് നീക്കം. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടൻ കോടതിയെയും സമീപിക്കും. സ്വർണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെതിരെ കോഫേ പോസെ ചുമത്തിയതിന് പിന്നാലെയാണ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. പിന്നാലെ സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വരുകയും ജയില്‍ ഉദ്യോഗസ്ഥർ മൊഴി തിരുത്താന് നീക്കം നടത്തിയെന്നും […]

India Kerala

സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയില്‍ ഉദ്യോഗസ്ഥരും പൊലീസുമെന്ന് കസ്റ്റംസ്; ഭീഷണി രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പോലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്ന് കസ്റ്റംസ് വിലയിരുത്തല്‍. ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‍നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്നയുടെ ആരോപണങ്ങൾ ഗുരുതരമെന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന ഭീഷണിയുടെ കഥകള്‍ വിവരിച്ചത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഇത് ശരിയാണെന്ന വിലയിരുത്തലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്. സ്വപ്നയില്‍ നിന്നും […]

Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികള്‍

ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ […]

Kerala

സ്വപ്നയുടെയും, സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയാകും : കസ്റ്റംസ്

സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു. കേസിൽ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കൽ നിന്നും ലഭിച്ചിരിക്കുന്നത്. ഈ തെളിവുകൾ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി എന്നും കസ്റ്റംസ് പറയുന്നു. കൂടുതൽ വിദേശ പൗരന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദർശനത്തെക്കുറിച്ച് […]

Kerala

ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്

സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. അതേസമയം ശബ്ദരേഖ പുറത്ത് വന്നതില്‍ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജയില്‍ ഡിജിപിയുടെ പരാതിയില്‍ കേസ് എടുക്കണമോയെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ന് മറുപടി ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. തന്‍റെ ശബ്ദമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചതോടെ […]

Kerala

സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ തിരക്കഥയുണ്ടാക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുരളീധരന്‍. ജയില്‍ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആര്‍ക്കാണ് ലാഭം എന്ന് നോക്കിയാല്‍ മതി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് കേസ് എന്ന സിപിഐമ്മിന്റെ പ്രചാരണം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശബ്ദരേഖയെന്നും മുരളീധരന്‍. കേന്ദ്ര […]

Kerala

ശബ്ദരേഖ തന്റേതെന്ന് സ്വപ്ന; ശബ്ദം അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്ന് ജയിൽ ഡി.ഐ.ജി

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബദരേഖ ചോർന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ലെന്ന് ജയില്‍ ഡി.ഐ.ജി അജയകുമാർ. ശബ്ദരേഖയുടെ ആധികാരികത സൈബർ സെൽ പരിശോധിയ്ക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. അതേസമയം പുറത്ത് വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാൽ എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് അറിയില്ലെന്നും സ്വപ്ന ഡിഐജിക്ക് മൊഴി നൽകി. സ്വപ്‌ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്‌നയുടേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡി.ജി.പി […]

India Kerala Uncategorized

സ്വപ്‍നയുടേതായി പ്രചരിക്കുന്ന ശബ്‍ദരേഖയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി

സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്‍നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‍ദ രേഖയിൽ അന്വേഷണം നടത്താൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങിന്റെ ഉത്തരവ്. ദക്ഷിണ മേഖല ഡി.ഐ.ജി അജയകുമാറാണ് സംഭവം അന്വേഷിക്കുക. എന്നാല്‍ ശബ്ദ സന്ദേശത്തിന്റെ ആധികാരികത കണ്ടെത്താനായിട്ടില്ല. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി അന്വേഷണം നടത്താനാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി […]

Kerala

ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന മൊഴി കേസ് രേഖകളില്‍ ഇല്ലെന്ന് കോടതി

ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നടത്തിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് […]