Kerala

‘മുഖ്യമന്ത്രിയും കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്തു’; ആരോപണം ആവര്‍ത്തിച്ച് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയും മുന്‍ മന്ത്രി കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ഇടപെടല്‍ നടന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്‌ന സുരേഷ് ആവര്‍ത്തിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഷാര്‍ജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടേയും എം ശിവശങ്കറിന്റേയും നിര്‍ദേശ പ്രകാരമാണ് […]

Kerala

ഗൂഢാലോചനാ കേസ്; സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതല്‍ വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്ന […]

Kerala Uncategorized

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സ്വപ്‌ന സുരേഷിന്റെ അമ്മയെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. […]

Kerala

‘ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ്മിഷനില്‍ ലഭിച്ച കമ്മിഷന്‍’; ആരോപണവുമായി സ്വപ്ന

ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, […]

Kerala

ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം. കേസിൽ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈവ് മിഷൻ പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉൾപ്പെടെ ഉള്ളവർക്ക്കൈക്കൂലി നൽകി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പൻ എന്നിവർ […]

Kerala

ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

മുൻ മന്ത്രി കെടി ജലീലിൻറെ പരാതിയിൽ കൻറോൺമെൻറ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിൻറെ വാദം. കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സമർപിച്ച ഹരജി എറണാകുളം സെഷൻസ് കോടതിയും ഇന്ന് പരിഗണിച്ചേക്കും. കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷയൊരുക്കാനാവില്ലന്ന് നേരത്തെ ഇഡി […]

Kerala

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവതരമെന്ന് അനുരാഗ് സിംഗ് ഠാക്കൂര്‍

സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവകരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉന്നതരുണ്ടെന്ന് കരുതുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗുരുതരമാണ്. സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.സ്വര്‍ണം ആരയച്ചു, ആര്‍ക്കയച്ചു എന്നത് അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം വൈകുന്നു എന്നത് ശരി വച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നിരുന്നാലും കേസന്വേഷണത്തിന് എടുക്കുന്ന സമയം ഏജന്‍സിയുടെ അന്വേഷണ രീതിയേയും കേസിനേയും ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ അന്വേഷണത്തെക്കുറിച്ച് അഭിപ്രായം […]

Kerala

രഹസ്യകൂടിക്കാഴ്ചയുടെ ദൃശ്യങ്ങളുണ്ടെന്ന മൊഴി: സ്വപ്‌നയുടെ ഐ ഫോണ്‍ ഇ ഡി പരിശോധിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.സ്വപ്നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇ ഡി അപേക്ഷ നല്‍കുക. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-2017 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് […]

Kerala

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം പൊലീസ് ആണ് ചോദ്യം ചെയ്യുക. കെ.ടി ജലീൽ നൽകിയ പരാതിയിലാണ് പിസി ജോർജിനെതിരെ പൊലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി.സി ജോർജിന് നൽകിയിരിക്കുന്ന […]

Kerala

ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. പാലക്കാട് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ […]