മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകടമരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളിലൂടെ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് പിന്നിൽ ടിപ്പറ് വിഭാഗത്തിൽപ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ ഇതുവരേയും പോലീസിനായിട്ടില്ല. മാധ്യമ […]