ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് വിവരങ്ങള്‍ ഒന്നാം പ്രതി വിനിഷിന് ചോര്‍ത്തി നല്‍കിയതിനാണ് നടപടി. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച്് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഗ്രേഡ് എസ്‌ഐമാര്‍ കേസ് വിവരങ്ങള്‍ […]
Tag: Suspension
സഭാ നടപടികള്‍ തടസപ്പെടുത്തി; രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍, സന്ദീപ് പഥക്, സ്വതന്ത്ര എംപി അജിത് കുമാര്‍ ഭൂയാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭാ നടപടികള്‍ തടസപ്പെടുത്തിയതാണ് സസ്‌പെന്‍ഷന് കാരണം. 23 പ്രതിപക്ഷ എംപിമാരെയാണ് ഈ സഭാ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് […]
വിഷയം ചർച്ചക്കെടുക്കുക പോലും ചെയ്യാതെ സസ്പൻഡ് ചെയ്തു; പ്രതികരിച്ച് രമ്യ ഹരിദാസ്
വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് രമ്യ ഹരിദാസ് അടക്കം 4 എംപിമാരെയാണ് സ്പീക്കർ സസ്പൻഡ് ചെയ്തത്. മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നിവർക്കെതിരെയാണ് നടപടി. “ദൈനംദിനമായിട്ട്, അന്നന്ന് കൂലിപ്പണിയെടുത്ത് കുടുംബങ്ങളിലേക്ക് പോയിട്ട് കുടുംബം നോക്കുന്ന ആളുകൾ. അവരുടെ ജീവിത പ്രശ്നങ്ങൾ സഭ […]
ലോക്സഭയിലെ 4 കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ
ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പ്രതികരിച്ചു. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ […]
അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു
അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൽ റസാഖിനെയാണ് പിരിച്ചുവിട്ടത്. മധു കേസിലെ 16ആം സാക്ഷിയാണ് അബ്ദുൽ റസാഖ്. വനംവകുപ്പ് ഉടൻ ഇക്കാര്യത്തിൽ ഉത്തരവിറക്കും. ഇന്നാണ് അബ്ദുൽ റസാഖ് കൂറുമാറിയത്. 10, 11, 12 , 14, 15, 16 എന്നിങ്ങനെ 6 സാക്ഷികളാണ് ഇതുവരെ കേസിൽ കൂറുമാറിയത്. ഇതുവരെ ആറ് സാക്ഷികൾ കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികൾ നിരന്തരം കൂറുമാറുന്നത് കേസിനെ ദുർബലപ്പെടുത്തുമെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ […]
പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്പെൻഷൻ
പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍.https://a3cfbc1c42e1ab55e5f6d6538a154be5.safeframe.googlesyndication.com/safeframe/1-0-38/html/container.html വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ഉണ്ടാകും. മാര്‍ച്ച് 10നാണ് സംഭവം. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് […]
എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പുറത്താക്കിയ എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ഈ സമ്മേളന കാലയളവില്‍ സഭയില്‍ ഇരിക്കില്ലെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രമേയം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. എം.പിമാര്‍ ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്ന് കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം […]
രാജ്യസഭയില്‍ നിന്ന് പുറത്താക്കിയ എം.പിമാര്‍ സമരത്തില്‍
പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. രാവിലെ സഭ സമ്മേളിക്കുമ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിക്കും രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 8 എം.പിമാരും കഴിഞ്ഞ രാത്രി പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. രാവിലെ സഭ സമ്മേളിക്കുമ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിക്കും. കാര്‍ഷിക പരിഷ്കരണ ബില്‍ […]