കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വമ്പൻ പ്രചാരണമാണ് നടത്തുന്നത്. ഇതിനിടെ കർണാടകയിൽ […]
Tag: survey
എറണാകുളത്ത് സിൽവർ ലൈൻ സാറ്റലൈറ്റ് സർവേ തടഞ്ഞ് യൂത്ത് കോൺഗ്രസ്
എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. മാർക്സിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ […]
സിൽവർലൈൻ സർവേ നടപടികൾ നിർത്തിവച്ചിട്ടില്ല; കെ റെയിൽ എംഡി വി. അജിത് കുമാർ
അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി നേരത്തെ അറിയിച്ചിരുന്നു.പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു. […]
മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് തുടക്കം; എന്‍എസ്എസ് ബഹിഷ്‌കരിക്കും
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാമ്പിള്‍ സര്‍വേ അശാസ്ത്രീയമാണെന്നും ശാസ്ത്രീയ സര്‍വേയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി എന്‍എസ്എസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും. വീടുകളില്‍ കയറിയിറങ്ങി ആധികാരികമായി സര്‍വേ നടത്തണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവില്‍ സംസ്ഥാനത്ത് 164 മുന്നാക്കസമുദായങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി നാല് […]
സര്‍വേകളുടെ സാധ്യത
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാടെങ്ങും. മഹാനഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ അങ്ങാടിക്കടകളില്‍ വരെ വോട്ട് ചര്‍ച്ചകളാണ്. ജയ,പരാജയങ്ങളും,വോട്ടുശതമാനവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഭരണ ചക്രം തിരിക്കാനുള്ള രാഷ്ട്രീയ അങ്കത്തിനാണ് രാജ്യം വേദിയാകുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സര്‍വേകള്‍. മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയ ചിന്തയും അതാത് സമയങ്ങളിലെ പൊതു പ്രശ്നങ്ങളുമാണ് ഓരോ സര്‍വേകളുടേയും വിധി നിര്‍ണ്ണയിക്കുന്നത്. മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍വേകള്‍ ആരംഭിക്കുന്നു. സീ വോട്ടര്‍ ഉള്‍പ്പെടെ […]