ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് കോടതിയെ സമീപിച്ചത്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കർണാടക ഹൈക്കോടതി പരിഗണിച്ചില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കോടിയേരി കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. […]
Tag: supreme court
ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്ക്; നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന്
മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി ഫാദർ റോബിൻ. ഏറെ നാളായി മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ട് വച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലാണ് വിധി വന്നിരിക്കുന്നത്. ഡാമിന് ബലക്ഷയമുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുള്ളതും സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളാണ്. മേൽനോട്ട സമിതിയെ ശ്കതിപ്പെടുത്തുന്നതോടെ നിഷ്പക്ഷമായ രീതിയിലുള്ള പരിശോധന നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ഡാമിന് ബലക്ഷയമുണ്ടെന്ന് തെളിഞ്ഞാൽ എത്രയും വേഗത്തിൽ ഡാം ഡികമ്മിഷൻ ചെയ്യാനുള്ള നീക്കത്തിലേക്കാണ് സുപ്രിം കോടതി പോകേണ്ടതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് […]
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തല്‍; സുപ്രിംകോടതി ഉത്തരവ് ഇന്ന്
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രികോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയായിരിക്കും താല്‍ക്കാലിക ക്രമീകരണം. ഉച്ചയ്ക്ക് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഡാം സുരക്ഷ നിയമത്തിലുള്ള വിപുലമായ അധികാരങ്ങള്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ തയാറെടുക്കുകയാണ് സുപ്രിംകോടതി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യഹര്‍ജികളില്‍ […]
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം
മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്‌നാട് അനുകൂലമാണ്. തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തില്‍ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് […]
കണ്ണൂർ സർവകലാശാല വി.സി. നിയമനം; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ഗവർണർസർക്കാർ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിവാദമായ കണ്ണൂർ സർവകലാശാല വി.സി. നിയമനം ഇന്ന് സുപ്രിംകോടതിയിൽ. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ […]
വണ്ണിയാര്‍ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി
വണ്ണിയാര്‍ സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി. ഉപസംവരണം ഏര്‍പ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു. മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണിയാര്‍ […]
മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേരളവും തമിഴ്‌നാടും അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സംയുക്ത യോഗം ചേര്‍ന്ന് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കേരളവും തമിഴ്‌നാടുമായും ഉള്ള സമവായം പരിഗണിക്കണമെന്ന് മാര്‍ച്ച് 23ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷ പ്രക്രിയ ശാക്തീകരിക്കേണ്ടത് […]
മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കഴിഞ്ഞതവണ വാദം കേള്‍ക്കവേ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രിംകോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങളില്‍ ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ കേരളവും തമിഴ്‌നാടും സമവായത്തിലെത്തിയിരുന്നില്ല. യോഗത്തിന്റെ മിനുട്ട്‌സ് ഇന്ന് സുപ്രിംകോടതിക്ക് കൈമാറും. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക […]
സില്‍വര്‍ ലൈനില്‍ പച്ചക്കൊടി; സര്‍വേ തുടരാമെന്ന് സുപ്രിംകോടതി
സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്.പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
സര്‍വേ നടപടി സ്റ്റേ ചെയ്യണം; സില്‍വര്‍ ലൈനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
സില്‍വര്‍ ലൈന്‍ സര്‍വേ വിഷയം തിങ്കളാഴ്ച സുപ്രികോടതി പരിഗണിക്കും. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത ഹര്‍ജി, ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആലുവ സ്വദേശി സുനില്‍ ജെ. അറകാലനാണ് സുപ്രിംകോടതിയെ സമീപിച്ചത്. സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്താമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. പദ്ധതിയുടെ DPR തയാറാക്കിയത് എങ്ങനെയെന്ന് അറിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. […]