സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍. ലഖ്‌നൗവില്‍ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി കെ.എ. റൗഫ് ഷെരിഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇ.ഡി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ഇ.ഡി സംഘമാണ് കേസ് കൈകാര്യം ചെയ്തതെന്ന് കോടതിയില്‍ ഇ ഡി ചൂണ്ടിക്കാട്ടി. അന്വേഷണഘട്ടത്തില്‍ ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. കേസില്‍ വിചാരണ ആരംഭിച്ചെന്നും സാക്ഷി വിസ്താരം തുടങ്ങിയെന്നും ഇ.ഡി വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച […]
Tag: supreme court
കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാർ അസോസിയേഷൻ പ്രസിഡൻറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിനാണ് നടപടി. ബാർ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡൻറ് വികാസ് സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മാർച്ച് ആറിന് ചേർന്ന ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവ് […]
ഡൽഹി മദ്യനയ അഴിമതി കേസ്; സുപ്രിംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ
ഡൽഹി മദ്യനയ അഴിമതി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഹർജ്ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. അതിനിടെ സിബിഐ കസ്റ്റഡിയിലുള്ള മനീഷ് സിസോദിയ നിസ്സഹകരണം തുടരുകയാണ്. ( maneesh sisodia approach supreme court ) മനു അഭിഷേക് സിംഗ്വി ആയിരുന്നു മനീഷ് സിസോദിയയെ പ്രതിനിധികരിച്ചത് . അറസ്റ്റു കേസും പൌരവകാശങ്ങൾക്ക് മേൽ ഉള്ള കൈകടത്തലും ഭരണഘടനാ വിരുദ്ധവും ആണെന്ന് സിംഗ്വി വാദിച്ചു. വലിയ പൊതുജന ഭരണ ഉത്തരവാദിത്തങ്ങൾ സിസോദിയായിൽ നിക്ഷിപ്തമാണ്. വാദങ്ങൾ […]
വിദ്വേഷ കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച സാധ്യമല്ല: സുപ്രിംകോടതി
ഇന്ത്യ പോലൊരു മതേതര രാജ്യത്തില്‍ വിദ്വേഷ പ്രസംഗ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകാത്തത് വളരെ അപകടകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍. വിദ്വേഷ പ്രസംഗങ്ങളേയും വിദ്വേഷ കുറ്റകൃത്യങ്ങളേയും നമ്മുടെ ജീവിതത്തില്‍ നിന്ന് വേരോടെ പറിച്ചുമാറ്റേണ്ടതുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ പ്രാഥമിക കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു. മുസ്ലീമായതിന്റെ […]
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും . വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. അതിവേഗതയിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അപ്പീൽ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കവെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകൻ ശശി പ്രഭു തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട് . ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ […]
‘താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ല’; ഹർജി തള്ളി സുപ്രിം കോടതി
താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ലെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹർജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സുര്‍ജിത് സിങ് യാദവ് എന്നയാളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. താജ്മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദേശം നല്‍കണം. താജ്മഹല്‍ നിലനിൽക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ […]
പെരുമ്പാവൂർ ജിഷ വധക്കേസ്; പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും
പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രിം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ […]
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽ
2002ലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകി. അതേസമയം രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാമോ, ഒരേ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 2002-ലെ കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചത് രാജ്യവ്യാപകമായി വിമർശനത്തിന് ഇടയാക്കുകയും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് […]
കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം
കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള […]
എൻറിക്ക ലെക്‌സി കേസ്; മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രിംകോടതി
ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിർദേശം. രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. മത്സ്യതൊഴിലാളികൾക്കും ഇറ്റലി നല്കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും മരണപ്പെട്ട ജോൺസന്റെയും ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇറ്റലി നൽകിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് […]