ബിൽക്കിസ് ബാനു കേസിൽ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് കെ.എം ജോസഫ് വിരമിച്ച പശ്ചാത്തലത്തിൽ ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് കേൾക്കുന്നത്. പ്രതികളെ കേസിൽ കക്ഷി ചേർക്കാനുള്ള നിർദേശവും കോടതി നേരത്തെ നല്കിയിരുന്നു. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂടാതെ സി. പി. എം പോളിറ്റ് […]
Tag: supreme court
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ഹർജി, ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന ഹർജിയിൽ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ നിരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി […]
മണിപ്പൂർ കലാപം: സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
മണിപ്പൂരിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. അതിക്രമങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചു. ഹർജി ജൂലൈ 10 ന് കോടതി വീണ്ടും പരിഗണിക്കും. മണിപ്പൂരിലെ ന്യൂനപക്ഷമായ കുക്കി ഗോത്രവർഗക്കാർക്ക് സൈനിക സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് […]
അതിഖ് അഹമ്മദിന്റെ കൊലപാതകം: സഹോദരി സുപ്രീം കോടതിയിലേക്ക്
കുപ്രസിദ്ധ മാഫിയ നേതാവും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരുവരുടെയും ഒളിവിൽ കഴിയുന്ന സഹോദരി ആയിഷ നൂറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊലീസ് കസ്റ്റഡിയിലെ സഹോദരങ്ങളുടെ മരണവും യുപി എസ്ടിഎഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അനന്തരവൻ അസദിന്റെ മരണവും അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറി സുപ്രീം കോടതിയിൽ ഹർജി […]
ഏലക്കയിൽ കീടനാശിനി സാന്നിധ്യം; അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി
ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ സാഹചര്യത്തിലാണ് തിരുമാനം. ഈ അരവണ ഭക്തർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യം ആണെന്ന് സുപ്രീംകോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതായിരുന്നു ഹർജ്ജി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന. ഇക്കാര്യത്തിൽ ഒരുവിധ വീഴ്ചകളും പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ടൂം പരിശോധന നടത്താം. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി […]
വിചാരണ വൈകാൻ കാരണം ദിലീപെന്ന് സർക്കാർ; ജൂലൈ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി.ആഗസ്റ്റ് 4 ന് വിചാരണ പൂർത്തികരണ റിപ്പോർട്ട് സമർപ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. എന്നാൽ ഒൺലൈൻ ആയി നടക്കുന്ന വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം താൻ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് […]
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ എ രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഐഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ സംവരണത്തിന് എല്ലാ അർഹതയുമുള്ള […]
പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബഞ്ച് കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ഹരജിസിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ […]
കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു ഈ തീരുമാനം. ഒരു പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്ലിം സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. സർക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം . ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് […]
അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി
അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രിം കോടതിയും അരി കൊമ്പൻ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ പിടികൂടി മൊരുക്കാൻ ഉള്ള അനുവാദം ആണ് തേടുന്നതെന്ന് സംസ്ഥാനം വ്യക്തമാക്കി. മെരുങ്ങിയതിന് ശേഷം കാട്ടാനയെ സ്വാഭാവിക അവാസവ്യവസ്ഥയിലെയ്ക്ക് അടക്കം വിടുന്നത് പരിഗണിയ്ക്കാം എന്നായിരുന്നു നിലപാട്. സുപ്രിംകോടതി ഈ നിലപാടിനൊട് വിയോജിച്ചു. […]