എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി. സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിലെ വ്യവസ്ഥ കഴിഞ്ഞ മാസം 24ാം തിയതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിന് […]
Tag: supreme court
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവം; എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും
സ്വർണക്കടത്ത് കേസിൽ എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും. സ്വർണക്കടത്ത് കേസിലെ 12 പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാകും ഹർജി. നയതന്ത്ര സ്വർണക്കടത്ത് കേസ് രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിലപാട് മുൻ നിർത്തിയാകും ഹർജി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനു ന്യായമായ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷനു കഴിയാതിരുന്നെന്ന ഹൈക്കോടതി നിഗമനം ചോദ്യം ചെയ്യും നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്താണ് വൻതോതിലുള്ള സ്വർണക്കടത്ത് നടന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായിരുന്നു സ്വർണ്ണക്കടത്തെന്നും എൻഐഎ ആരോപിക്കുന്നു. […]
എന്തുകൊണ്ട് അവരെ രക്തദാനം ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നു..? സുപ്രീം കോടതി
രക്തദാനം ചെയ്യുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ അക്കമുള്ള വിഭാഗങ്ങളെ വിലക്കിയത് എന്തിനെന്ന ചോദ്യവുമായി സുപ്രീം കോടതി. 2017ലെ രക്തദാന നിയമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജിയിൽ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ട്രാൻസ്ജെൻഡറുകള്‍, ഗേയ്, ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ എന്നിവരെ രക്തം ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുളള മാര്‍ഗനിര്‍ദേശങ്ങളാണ് 2017ലെ രക്തദാന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിനോടും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സിലിനോടും സുപ്രീം കോടതി വിശദീകരണം തേടി. രക്തദാന നിയമങ്ങളുടെ മാര്‍ഗരേഖയെ […]
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പോണ്‍ രംഗങ്ങള്‍ വരെയുണ്ട്; നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ചില സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം […]
”അധികാരത്തിന്‍റെ ആനപ്പുറത്ത് ഇരിക്കുമ്പോൾ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം, ഷെയിം ഓണ്‍ യൂ മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്” ഹരീഷ് വാസുദേവന്‍
സുപ്രീം കോടതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതി ജഡ്ജി എസ്.എ ബോബ്ഡെയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം. പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വിചിത്ര പരാമര്‍ശം. പോക്സോ-റേപ്പ് കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് […]
ഏതു സമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാകില്ല: സുപ്രിംകോടതി
ന്യൂഡൽഹി: പ്രതിഷേധ സമരങ്ങൾക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് സുപ്രിംകോടതി. ഏതുസമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഷാഹീൻബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെയുള്ള വിധി പ്രസ്താവത്തിൽ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ കുറച്ച് വ്യക്തമാക്കിയതാണ്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഏതുസമയത്തും എല്ലായിടത്തും വച്ച് പ്രതിഷേധിക്കാനാകില്ല. ചിലപ്പോൾ പെട്ടെന്ന് പ്രതിഷേധങ്ങളുണ്ടാകാം. എന്നാൽ […]
ജാമ്യം റദ്ദാക്കണം: ശിവശങ്കറിന് ജാമ്യം നൽകിയതിനെതിരെ ഇ.ഡി സുപ്രീം കോടതിയിൽ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചു. ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചത് ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടോയെന്നാണ് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. അത്തരമൊരു സാധ്യത പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാഹചര്യം വിലയിരുത്തി ചില കർശന വ്യവസ്ഥകൾ ചുമത്തുന്നത് ഒഴിവാക്കുകയും ചെയ്തു. രണ്ട് ബാങ്കുകളിലെ […]
യു.എ.പി.എയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി
യു.എ.പി.എ കേസുകളിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാൻ കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൈവെട്ട് കേസിലെ പ്രതിയുടെ ജാമ്യം ചോദ്യംചെയ്തുള്ള എൻ.ഐ.എയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസ൪ ടി ജെ ജോസഫിന്‍റെ കൈവെട്ടുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിലെ പ്രതിക്ക് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എൻ.ഐ.എയുടെ ഹരജി പരിഗണിക്കവേയാണ്, യു.എ.പി.എ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. […]
അക്രമത്തിന് പ്രേരണ നല്‍കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി
അക്രമത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രകോപനം ഉണ്ടാക്കാനുതകുന്ന കാര്യങ്ങള്‍ തടയുന്നത് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കോടതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. ‘സത്യസന്ധമായി വാര്‍ത്ത അവതരിപ്പിക്കുന്ന രീതിയല്ല ഇവിടെ പ്രശ്നം, പ്രത്യേക ലക്ഷ്യത്തോടെ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത ചെയ്യുമ്പോഴാണ് […]
ട്രാക്‍ടര്‍ സമരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അസാധാരണമായൊരു സാഹചര്യമാണ് ഡല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി നിരസിച്ചു. നിങ്ങള്‍ എന്താണ് പറയുന്നത്. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി […]