ക്വാറികളുടെ ദൂരപരിധി അമ്പതുമീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്‌റ്റേ ചെയ്തു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയവര്‍ക്കും മറ്റ് ക്വാറി ഉടമകള്‍ക്കും തങ്ങളുടെ വാദം കേള്‍ക്കാന്‍ ഹരിത ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കാതെയാണ് ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉത്തരവിറക്കിയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കേസില്‍ അപ്പീല്‍ നല്‍കിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ കക്ഷികളുടെ ഭാഗവും കേള്‍ക്കണമെന്ന് സുപ്രിംകോടതി […]
Tag: supreme court
മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രിം കോടതിയിൽ എതിർപ്പുയർത്താൻ തമിഴ്‌നാട്
മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രിംകോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയായർ വിഷയം സുപ്രിംകോടതി പരിഗണിക്കുക. നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം. സെപ്റ്റംബർ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 […]
മുല്ലപ്പെരിയാർ; ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും; മൂന്ന് ഷട്ടറുകൾ അടച്ചു
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സന്ദർശനം. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. കേന്ദ്ര ജലക്കമ്മീഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിൻ്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമാണ്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ […]
പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം. സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ […]
ലഖിംപൂര്‍ ഖേരി ആക്രമണം; കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ല: യു പി സർക്കാരിന് സുപ്രിംകോടതിയുടെ വിമർശനം
ലഖിംപൂര്‍ ഖേരി കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. റിപ്പോർട്ട് ഫയൽ ചെയ്യാൻ വൈകിയതിൽ സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. അന്വേഷണം വലിച്ചിഴക്കുകയാണെന്ന വികാരമാണ് കോടതിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി അഭിപ്രായപ്പെട്ടു. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് യു പി സർക്കാരിനോട് കോടതി ചോദിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സുപ്രിംകോടതി നിർദേശിച്ചു. […]
ലഖീംപൂർ ഖേരി ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെ: സുപ്രിം കോടതി
ലഖീംപൂർ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സുപ്രിംകോടതി നിർദേശം. എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലംഖിപൂർ കേസിൽ ഉത്തർ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമർശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു. കൊലക്കേസ് പ്രതിയെ നോട്ടിസ് നൽകിയാണോ വിളിച്ചുവരുത്തേണ്ടതെന്ന് ചോദിച്ച കോടതി യു പി പൊലീസും സർക്കാരും ഉത്തവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എല്ലാ പ്രതികളും നിയമനത്തിന് മുന്നിൽ ഒരുപോലെയാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിനിടെ ആശിഷ് മിശ്ര […]
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്ക് നീക്കണമെന്ന പൊതുതാത്പര്യഹർജി ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമരത്തിന്റെ മുന്നണിയിലുള്ള 43 കർഷക സംഘടനകളെയും, നേതാക്കളെയും ഹർജിയിൽ കക്ഷികളാക്കണമെന്ന് ഹരിയാന സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. (petitions farmers protest court) ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്ത് സംഘടനയുടെ ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഡൽഹി അതിർത്തിയിൽ […]
കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രിംകോടതി
കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ദേശീയപാതകള്‍ അനിശ്ചിതമായി അടച്ചിടരുതെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശം. സമരം ചെയ്യുന്ന കര്‍ഷകരെ കക്ഷി ചേര്‍ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാനും കോടതി നിര്‍ദേശം നല്‍കി farmers protest . നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കര്‍ഷക പ്രക്ഷോഭം മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം സമര്‍പ്പിക്കണം. ഗതാഗതക്കുരുക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര […]
പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സർക്കാർ ഉത്തരവ്; നിലപാട് തേടി സുപ്രിം കോടതി
പരോൾ ലഭിച്ചവർ ഈ മാസം 26 ന് ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് തേടി സുപ്രിം കോടതി. നാളെ രാവിലെ 10.30 ന് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് സർക്കാരിന്സുപ്രിംകോടതി നോട്ടിസ് നൽകി. പൊതുതാൽപര്യഹർജിയിലാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം, കേരളത്തിലെ തടവുപുള്ളിയുടെ പരോൾ സുപ്രിം കോടതിയുടെ മറ്റൊരു ബെഞ്ച് നീട്ടി. തൃശൂർ സ്വദേശി രഞ്ജിത്തിന്റെ പരോളാണ് അടുത്ത മാസം 31 വരെ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് […]
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയില്‍
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. എന്നാല്‍ അലന്‍ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എയുടെ […]