India

രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ […]

India

ഡൽഹിയിലെ വായുമലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രം നിയോഗിച്ച എയർ ക്വളിറ്റി മാനേജ്‌മെന്റ് കമ്മിഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് കേന്ദ്രം സുപ്രിംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രിം കോടതി ഇന്നലെ […]

India National

“നിങ്ങൾക്ക് 24 മണിക്കൂർ തരുന്നു”: മലിനീകരണത്തിൽ ഡൽഹിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേൾക്കുന്നത്. സമയം പാഴാക്കുകയാണെന്നും, മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ […]

India National

ഡൽഹിയിലെ വായു മലിനീകരണം : സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണ വിഷയം സുപ്രിംകോടതി പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. രാജ്യതലസ്ഥാന […]

India

ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാൻ കേന്ദ്രസർക്കാരും, ഡൽഹി അടക്കം നാല് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളുടെ പുരോഗതി കോടതി വിലയിരുത്തും. കേന്ദ്രത്തിന് പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ വാദം കേട്ട ശേഷം കോടതിയെടുക്കുന്ന നിലപാട് നിർണായകമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ […]

India

സാമൂഹിക അടുക്കള; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് 3 ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അതാത് സാമൂഹിക അടുക്കളകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്തത്. ആരും പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ ഭരണഘടനാപരമായ കടമ ഒരു ക്ഷേമരാഷ്ട്രത്തിന് ഉണ്ട്. കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തിൽ നയം […]

Kerala

സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി; കേന്ദ്രം സുപ്രിംകോടതിയിലേക്ക്

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. കോഫേപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രിംകോടതിയിൽ ഹർജി സമർപ്പിക്കും. സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സർക്കാർ അഭിഭാഷകരുടെയും നിയമോപദേശം തേടി. സ്വപ്നയുടെ കരുതൽ തടങ്കൽ സാങ്കേതിക കാരണങ്ങളാലാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ […]

India National

ഡല്‍ഹി വായുമലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്

ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഔദ്യോഗിക യോഗം ഇന്ന്. യുപി, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. നഗരങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വായു മലിനീകരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും അടിയന്തര തീരുമാനങ്ങളെടുക്കാനും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ 50ല്‍ താഴയെത്തുന്ന രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക 331ല്‍ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ 24 മുതല്‍ ഈ […]

India

ഡൽഹി വായു മലിനീകരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ചിഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മലിനീകരണ പ്രതിസന്ധിയെ നേരിടാൻ വിവിധ നിർദേശങ്ങൾ നൽകിയിരുന്നു. സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിർമാണ പ്രവർത്തനങ്ങൾ നിരോദിക്കുക, സർക്കാർ […]

India

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് മാറ്റി; തീരുമാനം കേരളത്തിന്റെ ആവശ്യം പരിഗണിച്ച്

മുല്ലപ്പെരിയാര്‍ കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ സുപ്രിംകോടതി മാറ്റി. തങ്ങള്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ മറുപടി തമിഴ്‌നാട് നല്‍കിയത് ഇന്നലെ രാത്രിമാത്രമാണെന്ന് കേരളം കോടതിയെ അറിയിച്ചു. മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനത്തിലേക്കെത്താന്‍ സമയം വേണമെന്ന കേരളത്തിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചു. 22ന് കേസ് വീണ്ടും പരിഗണിക്കും. പല ഹര്‍ജികള്‍ പല പേരുകളില്‍ ഫയല്‍ ചെയ്യുന്നുണ്ടെന്നും ഇത് ബുദ്ധിമുട്ടിക്കാനാണെന്നും തമിഴ്‌നാട് അഭിഭാഷക സംഘം അറിയിച്ചു. തമിഴ്‌നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്. തമിഴ്‌നാട് തയാറാക്കിയ […]