National

ഗ്യാന്‍വാപി: സര്‍വെ നിര്‍ത്തി വയ്ക്കാന്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ്; വാരണസി കോടതി ഉത്തരവിന് സ്‌റ്റേ

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്‌റ്റേ ചെയ്താണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ രണ്ട് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ പാടില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ക്കാലം ഖനന നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. […]

Kerala

തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്; സുപ്രിംകോടതിയില്‍ തടസഹര്‍ജിയുമായി പ്രിയ വര്‍ഗീസ്

സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ച പ്രിയ വര്‍ഗീസ്. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് ആവശ്യം. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം ശരിവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രിയ വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് […]

National

42 വർഷം മുമ്പ് പാലിൽ മായംചേർത്ത കേസ്; 85കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നാലുപതിറ്റാണ്ടുമുമ്പ്‌, മായംചേർത്ത പാൽ വിറ്റുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട 85 കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് സ്വദേശി വീരേന്ദ്രസിങ്ങാണ് ശിക്ഷാവിധി ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത്.  ഹർജി വ്യാഴാഴ്ച കേൾക്കാമെന്ന് അവധിക്കാല ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മായംചേർത്ത പാൽ വിറ്റതിന് 1981 ഒക്ടോബർ ഏഴിനാണ് സിങ് അറസ്റ്റിലായത്. വിചാരണക്കോടതി ഒരുവർഷത്തെ കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു.1984 സെപ്റ്റംബറിലെ ഈ വിധിക്കെതിരെ സിങ് സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, സിങ്ങിന്റെ ശിക്ഷ സെഷൻസ് കോടതിയും […]

National

ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അടിച്ചേല്‍പ്പിക്കേണ്ടതില്ല; സ്വവര്‍ഗ വിവാഹ ഹര്‍ജികളെ എതിര്‍ത്ത് നിയമമന്ത്രി

സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെ വീണ്ടും നിയമമന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ട വേദി കോടതിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാല്‍ അതിനെതിര് നില്‍ക്കാനാകില്ല. പക്ഷേ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് റിജിജു പറഞ്ഞു. സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. വിവാഹം പോലുള്ള വളരെ സെന്‍സിറ്റീവും പ്രധാനപ്പെട്ടതുമായി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല. രാജ്യത്തെ ജനങ്ങളാണ്. സുപ്രിംകോടതിക്ക് തീര്‍ച്ചയായും തീരുമാനങ്ങളെടുക്കാന്‍ […]

National

നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഉടന്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി

നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ല്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി ഇടപെടല്‍. സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ്. നരസിംഹയുടെയും ബെഞ്ച് നിരീക്ഷിച്ചു. എല്ലാ ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കോടതിയെ അറിയിച്ചതിനെ […]

National

ബഫര്‍ സോണ്‍; കേരളം ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ കേസുകള്‍ പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനവാസമേഖലയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള അപേക്ഷകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രിം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ. ബഫര്‍ സോണ്‍ […]

National

‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം

മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു. ‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ […]

Kerala

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; ഹൈക്കോടതി ഉത്തരവ് ഭാഗികമായി ശരിവച്ചു

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല. 1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് […]

Uncategorized

ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി വിധി പറയും. രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാരെ ബാധിക്കുന്ന സുപ്രധാന വിഷയത്തിലാണ് സുപ്രിംകോടതി ഇന്ന് തീർപ്പ് കൽപ്പിക്കുക. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷനായി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളം, ഡൽഹി രാജസ്ഥാൻ എന്നീ ഹൈക്കോടതികളുടെ ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. ചീഫ് […]

Kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു […]