കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. നാലു വർഷം പഴക്കമുള്ള പുഴുവരിച്ച അരി ചാക്കുകൾ നാട്ടുകാർ പിടിച്ചെടുത്തു. വൃത്തിയാക്കിയ അരി സ്കൂളുകളിൽ വിതരണം ചെയ്യാനായിരുന്നു ശ്രമം. 2017 ൽ സപ്ലൈകോ ഗോഡൗണിൽ എത്തിയ അരിയാണ് അധികൃതർ വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമിച്ചത്. 2000ത്തിൽ അധികം ചാക്ക് അരി നാട്ടുകാർ പിടിച്ചെടുത്തു. പുഴുവരിച്ച നിലയിൽ ആയിരുന്നു അരികൾ ചാക്കിൽ ഉണ്ടായിരുന്നത്. അരി അരിച്ചെടുത്ത ശേഷം, അതിൽ ഉള്ള ക്രിമി കീടങ്ങളെ വിഷം തളിച്ചാണ് […]