Kerala

മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ

സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. 23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ തീരുമാനിച്ചിട്ടുള്ളത്. മുമ്പും ഓണച്ചന്തകൾ തുടങ്ങിയാൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ തിരക്കുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കാൻ തീരുമാനിച്ചത്. ധനവകുപ്പ് നൽകാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ സപ്ലൈകോയ്ക്ക് […]

Food Kerala

സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവെച്ചു; സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിനാണ് സസ്‌പെന്‍ഷന്‍. പരിശോധന നടത്തിയപ്പോള്‍ സബ്‌സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണത്തില്‍ നാല് സാധനങ്ങള്‍ മാത്രമാണ് ഇല്ലാതിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ക്ക് നേരെ ഇല്ല എന്ന് ചോക്ക് കൊണ്ട് രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റത്തിനെതിരെ നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോതപണം ഉന്നയിച്ചിരുന്നു. സപ്ലൈകോ […]

Food Kerala Local

ഓണക്കാലത്തും ക്ഷാമമോ? പണത്തിനായി സപ്ലൈക്കോയും നെട്ടോട്ടം; ഇത്തവണ കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം

തിരുവനന്തപുരം: ഓണവിപണി പടിവാതിലിൽ നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായി. ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. സൂപ്പര്‍ സ്പെഷ്യൽ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചര്‍ച്ചകൾക്കുശേഷം അടിയന്തരമായി […]

Kerala Latest news

സപ്ലൈകോയുടെ ഓണം വിപണി പ്രതിസന്ധിയില്‍; കുടിശിക നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് വിതരണക്കാര്‍

സപ്ലൈകോയുടെ ഓണം വിപണി പ്രതിസന്ധിയില്‍. കുടിശിക നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് വിതരണക്കാര്‍ സപ്ലൈകോയെ അറിയിച്ചു. ജൂലൈയില്‍ നടക്കേണ്ട ഓണക്കാല സംഭരണം നടന്നില്ല.3000 കോടിയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. മാര്‍ച്ച് മുതല്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല. ഓണക്കാല ഫെയറുകളും പ്രതിസന്ധയിലാണ്. അതേസമയം സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് എല്ലാവര്‍ക്കും ഉണ്ടാകില്ല എന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജില്ലയിലെ സാധാരണക്കാര്‍ ആശങ്കയിലാണ്. പൊതുവിപണിയേക്കാള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളെയാണ് സാധാരണ ജനം […]

Kerala

കേരളം മുഴുവൻ ഓൺലൈൻ ഭക്ഷ്യ വിതരണവുമായി സപ്ലൈകോ

സംസ്ഥാനത്ത് എല്ലായിടത്തും ആഗസ്റ്റോടെ വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കാനാണ് തീരുമാനം. കേരളം മുഴുവൻ ഓൺലൈൻ ഭക്ഷ്യ വിതരണവുമായി സപ്ലൈകോ. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം പട്ടണത്തിലും നടപ്പിലാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സപ്ലൈകോ സംസ്ഥാന ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകൾ വഴി ബന്ധപ്പെട്ടാൽ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കും. വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചെലവു മാത്രമെ ഈടാക്കുകയുള്ളൂ. മൂന്നോളം ആപ്പുകളാവും ഭക്ഷ്യ വിതരണത്തിനായി സപ്ലൈകോ നിലവിൽ ഉപയോഗിക്കുക. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി […]