Kerala

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദേശം. ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് ആവശ്യപ്പെട്ടിരുന്നു. ആന നാട്ടിലിറങ്ങിയതോടെ വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ […]

Kerala

ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും; പരാജയപ്പെട്ടാൽ മയക്കുവെടി

ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും.രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് […]

Kerala

സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി

സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി പുലർച്ചെ 2 മണിയോടെയാണ് സംഭവം. റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന.ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തി.കല്ലൂർ ടൗണിലും ഇന്നലെ കാട്ടാനയെത്തി.ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാന പിഎം 2 എന്നാണ് […]

Kerala

സംരക്ഷിത വനമേഖലയുടെ 1 കി.മീ ബഫര്‍സോണാക്കും; ഉത്തരവിനെതിരെ ബത്തേരി നഗരസഭ

സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ രംഗത്ത്. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍ കോടതിയില്‍ കക്ഷി ചേരുന്നതിനെ കുറിച്ച് ആലോചിക്കും. കോടതി നിര്‍ദ്ദേശം നടപ്പായാല്‍ വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയെയാണ് അത് കൂടുതലായി ബാധിക്കുക. ബത്തേരി നഗരം കടുത്ത ആശങ്കയിലാണ്. സംരക്ഷിത വനാതിര്‍ത്തിക്ക് തൊട്ടടുത്ത് കൂടിയാണ് നഗരം നിലകൊള്ളുന്നത്. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ മുതല്‍ ബീനാച്ചി വരെയുള്ള […]