കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്ത് മരിച്ച നിലയിൽ. കൊലപ്പെടുത്തിയതെന്ന് സംശയം. കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിലും കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ സംശയം. ഭര്‍ത്താവിനെ കൊന്ന കേസിൽ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tag: suicide
ദന്തഡോക്ടറുടെ ദുരൂഹ മരണം; അഞ്ച് പേര്‍ കസ്റ്റഡിയില്‍; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
കാസര്‍ഗോഡ് ബദിയടുക്കയിലെ ദന്തഡോക്ടറുടെ ദുരൂഹ മരണത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ സഹോദരനും നാട്ടുകാരുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറിയതില്‍ യുവതിയുടെ സഹോദരനും നാട്ടുകാരുമടക്കം ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് […]
കൊയിലാണ്ടിയിൽ മധ്യവയസ്കൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു
കൊയിലാണ്ടിയിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. മുചുകുന്ന് സ്വദേശി അശോകന്‍ (61) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം പെരുമണ്ണക്ലാരിയിൽ മാതാവിനെയും, രണ്ടു മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് യുവതിയുടെ കുടുംബം. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെരുമണ്ണക്ലാരി പഞ്ചായത്തിൽ കുറ്റിപ്പാല ചെട്ടിയാം കിണറിലാണ് നാടിനെ നടുക്കിയ സംഭവം. നാവുന്നത്ത് വീട്ടിൽ റാഷിദ് അലിയുടെ ഭാര്യ സഫ് വ, മക്കളായ നാലുവയസ്സുകാരി ഫാത്തിമ മർസീഹ, ഒരു വയസ്സുള്ള മറിയം എന്നിവരെയാണ് കിടപ്പ് മുറിയിൽ മരിച്ച […]
ഇടുക്കി ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
ഇടുക്കി ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരിച്ചത്. മുരിക്കാശേരി രാജമുടി മാർസ്‌ലീവ കോളജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയാണ്. സുഹൃത്തുക്കൾക്കൊപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു
ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വേലായുധനെ വൈകീട്ട് മുതൽ കാണാതായിരുന്നു. ഇതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയോടെ അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം […]
ചേരാനെല്ലൂരില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു
ചേരാനല്ലൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ചേരാനെല്ലൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യ ചെയ്തത്. 23 വയസായിരുന്നു. രണ്ട് കുട്ടികളുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് പത്ത് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് പേരാമ്പ്ര ആവളയിൽ പത്ത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബഷീറാണ് മരിച്ചത്. സംഭവത്തിൽ മേപ്പയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ കതിരൂർ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസിൽ കെ. വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് കെ. വിഥു. അതുകൊണ്ടാണ് പൊലീസ് കാപ്പ (Kaapa) നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നത്. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് വിഥുൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആറ്‍. ഇളങ്കോയുടെ റിപ്പോർട്ടിൻറെ […]
ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് 20-45 ഇടയിൽ പ്രായമുള്ള പുരുഷൻ
സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കിൽ മൂന്നാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 5 വർഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017 – 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ 2018ൽ അത് 8237 ,2019 ൽ ഇത് 8556 […]