National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് സീനിയേഴ്സ്; പരാതിയുമായി രക്ഷിതാക്കൾ

ഒഡിഷ മജ്ഹിപാലിയിലെ സാംബല്‍പൂര്‍ പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രം​ഗത്ത്. ഏപ്രില്‍ 17 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ക്രൂരമായ റാഗിങ്ങിനിരയായത്. ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിനാണ് രക്ഷിതാക്കൾ പരാതി സമര്‍പ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ ഹോസ്‌റ്റലില്‍ വെച്ച് സഹപാഠികള്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിച്ച രണ്ട് പേരുള്‍പ്പടെ ആകെ 8 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം […]

Uncategorized

ക​നേ​ഡി​യ​ൻ സ്കൂ​ളു​ക​ളി​ൽ ഗോത്രവിഭാഗ കുട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ

കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ ത​ദ്ദേ​ശീ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാർപാപ്പയുടെ മാപ്പപേക്ഷ. ഈ വർഷം ജൂലൈയിൽ കാനഡ സന്ദർശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കാ​ന​ഡ​യി​ൽ പതിറ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ നി​ല​നി​ന്ന ഭാ​ഗ​ത്തു​നി​ന്ന് നിരവധി കു​ട്ടി​ക​​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​യാ​യി​രു​ന്നു ഈ ​സ്കൂ​ളു​ക​ൾ. കു​ട്ടി​ക​ളോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്ന സ്‌​കൂ​ളു​ക​ള്‍ പീ​ഡ​ന​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി​യാ​യി​രു​ന്നു. ഇ​ങ്ങ​നെ […]

India

പോരാട്ടം തുടരും; ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ

ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്. പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർത്ഥികൾ അറിയിച്ചു. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ […]

Kerala

നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ല; കോട്ടയം മെഡിക്കൽ കോളജിലെ പ്ലാന്റിനെതിരെ നഴ്‌സിംഗ് വിദ്യാർത്ഥികൾ

കോട്ടയം മെഡിക്കൽ കോളജിലെ പ്ലാന്റിനെതിരെ നഴ്‌സിംഗ് വിദ്യാർത്ഥികൾ. മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് അശാസ്ത്രീയമായി. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയിലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് ഇന്ന് തീ പിടിച്ചത്. അഗ്നിശമന സേന തീ അണച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിലവിൽ നിയന്ത്രണ വിധേയമാണ്. പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന […]

Education Kerala

കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇതു സ്‌കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും ഭാഗമായി മാറിയാൽ ആശങ്കയൊന്നുമില്ലാതെ സ്‌കൂൾ പഠനം തുടങ്ങാൻ കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. (students school heath professionals) സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിന് തന്നെയാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഏതു തരത്തിലായിരിക്കണം സ്‌കൂൾ പ്രവർത്തിക്കേണ്ടതെന്ന മാർഗരേഖ അടുത്ത മാസം അഞ്ചിന് പ്രസിദ്ധീകരിക്കും. എന്നാൽ സ്‌കൂൾ തുറന്നാൽ കുട്ടികളെ സ്‌കൂളുകളിലേക്കയ്ക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് […]

India

സ്കൂൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും

സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചർച്ച ചെയ്യും. സെപ്തംബർ ഒന്ന് മുതലാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് നിലവിൽ തുറന്നിട്ടുള്ളത്. (students Covid Tamil Nadu) സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ വിദ്യാർത്ഥികളും അധ്യാപകരും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും സ്കൂൾ തുറന്ന് രണ്ടാം […]

India

യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ

തമിഴ്‌നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. അതേസമയം, തമിഴ്‌നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദേശമുണ്ട്.

Kerala

ബിടെക്ക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം; കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയിൽ

ബിടെക്ക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയിൽ. ടിപിആർ പത്ത് ശതമാനത്തിലും അധികമായി നിൽക്കുന്ന സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. റിട്ട് ഹർജിയാണ് വിദ്യാർത്ഥികളാണ് നൽകിയിരിക്കുന്നത്. ഓഫ്ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിൽ പഠിക്കുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞു. തങ്ങളുടെ ജീവൻ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.

Health Kerala

ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി എത്തിയില്ല; നഴ്സിങ് വിദ്യാര്‍ഥികൾക്ക് പരിശീലന വിലക്ക്

ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി എത്താത്തതിന് നഴ്സിങ് വിദ്യാര്‍ഥികൾക്ക് പരിശീലന വിലക്ക്. തലശേരി സഹകരണ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികൾക്കാണ് സി.പി.എം നിയന്ത്രണത്തിലുളള തലശേരി സഹകരണ ആശുപത്രി പരിശീലന വിലക്കേര്‍പ്പെടുത്തിയത്. സി.പി.എം നേതൃത്വം നല്കു‍ന്ന സഹകരണ ആശുപത്രി ഫെഡറേഷന്‍റെ കീഴിലാണ് നഴ്സിങ് കോളേജും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് തലശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നത്.ആരോഗ്യ മന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. ചടങ്ങിന് ഒരു മണിക്കൂര്‍ മുന്‍പാണ് സദസ്യരായി വിദ്യാര്‍ഥികളെ അയക്കണമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഓഫീസില്‍ […]

Kerala

മാര്‍ച്ച് 17 ലെ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍

മാർച്ച് 17 ന് തുടങ്ങാനിരിക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍. കഴിഞ്ഞ ആറ് മാസം കൊണ്ട് പഠിപ്പിച്ചതിനേക്കാള്‍ ഇരട്ടി പാഠഭാഗങ്ങളാണ് രണ്ട് മാസം കൊണ്ട് പഠിപ്പിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിനും ബാലാവകാശ കമ്മീഷനും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. കോവി‍ഡ് പശ്ചാതലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിയിരുന്നത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സയന്‍സ് ഗ്രൂപ്പില്‍ മിക്ക വിഷയങ്ങളിലും അഞ്ചോ ആറോ അധ്യായങ്ങളാണ് പഠിപ്പിച്ചത്. പരീക്ഷ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചതോടെ […]