HEAD LINES National

സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല, 20 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

സിഗരറ്റ് നൽകാത്തതിനെ തുടർന്ന് 20 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവർക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തർക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പൊലീസ്. സിഗരറ്റ് നൽകാൻ വിസമ്മതിച്ച രോഹിതിനെ ജയും സുമിത്തും ആക്രമിക്കാൻ തുടങ്ങി. പിന്നീട് കത്തികൊണ്ട് […]

HEAD LINES National

ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ 25കാരനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ദീപക്കിനെ ഒന്നിലധികം തവണ ശരീരത്തിൽ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. അടുത്തുള്ള സിസിടിവിയിൽ നിന്ന് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനൊടുവിൽ ​ഗുരുതരാവസ്ഥയിലായ ദീപക്കിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞു വരുകയാണെന്നും ഉടൻ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

Kerala

ചെങ്കോട്ടയിൽ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്നു

ചെങ്കോട്ട മുനിസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരനെ പട്ടാപകൽ വെട്ടിക്കൊന്നു. വിശ്വനാഥപുരം സ്വദേശി രാജേഷിനെയാണ് വെട്ടികൊന്നത്. പ്രതികൾ പൊലീസ് പിടിയിലായി. കഴിഞ്ഞ മാർച്ചിൽ ചെങ്കോട്ട റയിൽവെ സ്റ്റേഷനിലെ ഐആർടിസി കാന്റീനിൽ താൽകാലിക ജീവനക്കാരനായിരുന്ന മന്ത്രമൂർത്തിയെ രാജേഷ് മർദ്ദിച്ചിരുന്നു. തുടർന്ന് രാജേഷ് ചെങ്കോട്ട മുൻസിപാലിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു വരുന്നതിനിടെയാണ് അക്രമം ഉണ്ടായത്.കഴിഞ്ഞ ദിവസം പകലാണ് പ്രതികൾ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്. പൂർവ്വവൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് തിരുനൽവേലി സ്വദേശിയായ മന്ത്രിമൂർത്തി നാങ്കനേരി സ്വദേശിയാണ് മാരി എന്നിവരെ […]

National

പിറന്നാൾ ആഘോഷത്തിനിടെ ബില്ലിനെ ചൊല്ലി തർക്കം, യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

മുംബൈയിൽ ജന്മദിനാഘോഷത്തിനിടെ 18 കാരന് ദാരുണാന്ത്യം. ഭക്ഷണത്തിന്റെ ബിൽ പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട യുവാവ് മെയ് 31ന് സുഹൃത്തുക്കൾക്കായി ജന്മദിന പാർട്ടി സംഘടിപ്പിച്ചിരുന്നു. ‘ധാബ’ എന്നറിയപ്പെടുന്ന റോഡരികിലെ ഒരു ഭക്ഷണശാലയിലായിരുന്നു പാർട്ടി. ആഘോഷത്തിനിടെ കഴിച്ച ഭക്ഷണത്തിന് മാത്രം 10,000 രൂപയോളം ബിൽ ലഭിച്ചു. ബിൽ തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരയും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ, […]

Uncategorized

“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു

ഡൽഹി രോഹിണിയിൽ 16 കാരിയെ 21 തവണ കുത്തുകയും പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പ്രതി സാഹിൽ. തനിക്ക് ഖേദമില്ലെന്നും 15 ദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് മൊഴി നൽകി. അതേസമയം കുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയെ നടുക്കിയ അരുംകൊല നടന്നത്. രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 16 കാരിയെ കാമുകനായ സാഹിൽ 21 തവണ കുത്തിയും […]

Kerala

അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവം. ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകൻ അലി അക്ബർ ഗുരുതര നിലയിൽ ഭാര്യയെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഇന്ന് രാവിലെ 4.30 നാണ് സംഭവമുണ്ടായത്. 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

National

‘രാക്ഷസൻ’ സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹസിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

സിനിമയിലെ വില്ലനുമായി താരതമ്യപ്പെടുത്തി പരിഹസിച്ചതിന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠൻ (29) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് മുത്തുരാജ് (38) പിടിയിലായി. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ മണികണ്ഠൻ ‘രാക്ഷസൻ’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തതിനെ തുടർന്നാണു മണികണ്ഠന്റെ കഴുത്തിൽ മുത്തുരാജ് കുത്തിയത്.ഗുരുതര പരുക്കേറ്റ മണികണ്ഠൻ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. 2 മാസം മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം കഴിഞ്ഞത്.

National

സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ 51 തവണ കുത്തി കൊലപ്പെടുത്തി

20 കാരിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51 തവണ കുത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. പ്രതിയോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ്. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24 നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു. യുവതി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയയാണ് പ്രതി അവിടെയെത്തിയത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് […]

India

സവാരിക്കിടെ കളിയാക്കി; മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു

മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു. മുകേഷ് സഞ്ജാരെ(32) ആണ് കൊല്ലപ്പെട്ടത്. തൻ്റെ മുടന്തിനെ കളിയാക്കിയെന്നും പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു ഹനുമാൻ തെക്ഡി ഏരിയയിലാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവറെ (45) മുകേഷ് കളിയാക്കി. ഇതോടെ ഇരുവരും തമ്മിൽ തർക്കം വഴക്കായി. തർക്കത്തിനിടെ പ്രതി കത്തി പുറത്തെടുക്കുകയും സഞ്ജരെയുടെ നെഞ്ചിലും വയറ്റിലും കുത്തുകയുമായിരുന്നു. സഞ്ജരെയെ സബർബൻ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Kerala

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തൃശൂര്‍ കുറുമ്പിലാവ് സ്വദേശി ശശിയെയാണ് അഡീ. ജില്ലാ ജഡ്ജ് ശിക്ഷിച്ചത്. കുറുമ്പിലാവ് കോലിയന്‍ വീട്ടില്‍ പ്രഭാകരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 2017 ജൂൺ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രഭാകരന്‍റെ മകന്‍ പ്രനീഷിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രഭാകരന്‍ കളിയാക്കുന്നുവെന്ന് തെറ്റിധരിച്ചാണ് കൃത്യം നിര്‍വഹിച്ചത്. ജീവപര്യന്തത്തിന് പുറമെ ഏഴ് വര്‍ഷം കഠിനതടവും ആറ് മാസം തടവും 2.5ല