India National

ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക് വാക്സിന് സി.ഡി.എല്ലിന്‍റെ വിതരണാനുമതി

ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക് വാക്സിന്‍റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി (സി.ഡി.എല്‍) യുടെ വിതരണാനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിര്‍മിച്ച സ്പുട്നിക് വാക്സിന്‍റെ ആദ്യ ബാച്ചിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ആറ് ഇന്ത്യന്‍ കമ്പനികളാണ് റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. 85 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്നിക് വാക്സിന്‍റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് റഷ്യന്‍ പ്രതിനിധി നേരത്തെ […]

India National

സ്പുട്നിക് വാക്സിന്‍റെ വില നിശ്ചയിച്ചു; ഡോസിന് 995 രൂപ

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്- 5 ന്‍റെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്സിൻ നിർമിക്കാനായാൽ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ്റെ നിർമാതാക്കൾ. മെയ് ഒന്നിന് ആദ്യ ബാച്ച് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിയിരുന്നു. വൈകാതെ കൂടുതൽ ബാച്ചുകൾ റഷ്യയിൽ നിന്നും ഇന്ത്യയിലെത്തുമെന്നും ഡോ. റെഡ്ഡീസ് ലാബ് വ്യക്തമാക്കി. അടുത്തയാഴ്ച മുതല്‍ […]

Kerala

ഒറ്റഡോസ് കൊവിഡ് വാക്സിനായ സ്പുട്നിക് ലൈറ്റിന് റഷ്യ അംഗീകാരം നൽകി;ഫലപ്രാപ്തി 79.4%

സ്പുട്‌നിക് വി വാക്‌സീന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്പുട്‌നിക് ലൈറ്റിന് റഷ്യയിലെ ആരോഗ്യവകുപ്പിന്റെ അനുമതി.91 ശതമാനം ഫലപ്രാപ്തിയുള്ള രണ്ട് ഡോസ് സ്പുട്‌നിക് വി വാക്‌സീനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പുട്‌നിക് ലൈറ്റിന് എൺപതിനടുത്ത് ഫലപ്രാപ്തിയുണ്ടെന്ന് വാക്‌സിൻ ധനസഹായം ചെയ്ത റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. 20 മില്യൺ ആളുകളിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിൽ കാര്യമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല. 2020 ഡിസംബര്‍ 5നും 2021 ഏപ്രില്‍ 15-നും ഇടയില്‍ നടന്ന കൂട്ടവാക്‌സിനേഷന്‍ ദൗത്യത്തില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. വാക്‌സീന്‍ നല്‍കി […]

India National

റഷ്യൻ വാക്സിൻ ‘സ്പുട്നിക് 5’ മെയ് അവസാനത്തോടെ എത്തിച്ചേരും

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ. റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ എത്തച്ചേരുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എത്ര ഡോസ് വാക്സിനാണ് എത്തിച്ചേരുന്നത് എന്ന് വ്യക്തമായിട്ടില്ല. സ്പുട്നിക് കൂടി എത്തിച്ചേരുന്നതോടെ, കോവിഡിനെതിരെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സിനായിരിക്കും സ്പുട്നിക് 5. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വഴിയുള്ള വാക്സിനുകളാണ് ആദ്യ ഘട്ടത്തിൽ രാജ്യത്തെത്തുന്നത്. വേനൽ അവസാനത്തോടെ അൻപത് മില്യൺ സ്പുട്നിക് ഡോസുകൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനാണ് […]

Kerala

‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ചയെത്തും

റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ‘സ്പുട്‌നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്‌നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ […]

International

സ്പുട്നിക് 5 വാക്സിനേഷനൊരുങ്ങി റഷ്യ; അടുത്തയാഴ്ച ഉപയോഗിക്കാന്‍ വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം

റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് 5 കോവിഡ് വാക്സിന്‍ ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ വാദം. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്. ഫൈസര്‍ കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിനും വാക്സിന്‍ ഉപയോഗത്തിന് ആവശ്യപ്പെടുന്നത്. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിൻ […]

India National

ഇന്ത്യക്ക് സ്പുട്‌നിക് വാക്‌സിന്റെ 10 കോടി ഡോസ് കൈമാറുമെന്ന് റഷ്യ

കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്‌നിക് വാക്‌സിന്‍ കൈമാറുമെന്ന് റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി 30 കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനും ധാരണയില്‍ എത്തിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ.

International

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും. അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസർച്ച് […]

International

ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു; സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ

ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു. മരണസംഖ്യ എട്ട് ലക്ഷത്തോട് അടുക്കുകയാണ്. ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി. 61,928 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളത്. ആശങ്ക പരത്തി ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മരുന്നിന്‍റെ വര്‍ധിച്ച ആവശ്യത്തിന് അനുസരിച്ചുള്ള […]