World

സോമാലിയയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് സ്‌ഫോടനം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

സോമാലിയയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന സ്ഫോടനത്തെ കുറിച്ച് പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദാണ് ട്വീറ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി പേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ശനിയാഴ്ച സൊമാലിയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ അല്‍ ഷബാബ് തീവ്രവാദ ഗ്രൂപ്പാണെന്ന് ഹസന്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ മൊഗാദിഷുവിലെ ഹോട്ടലില്‍ നടന്ന […]

World

മനുഷ്യനെ ‘മയക്കുന്ന’ ചെടി; കയറ്റുമതി പുനരാരംഭിച്ച് കെനിയ

മനുഷ്യനെ ‘മയക്കുന്ന’ ചെടി. അതാണ് ഖാത്. കഞ്ചാവ് പോലെ നമുഷ്യന് ലഹരി നൽകുന്ന ഖാത് കയറ്റുമതി കെനിയയുടെ കുത്തകയാണ്. എന്നാൽ ചില നയതന്ത്ര പ്രശ്‌നങ്ങളുടെ പേരിൽ സൊമാലിയയിലേക്കുള്ള ഖാത് കയറ്റുമതി കെനിയ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇരു രാജ്യവും തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് പിന്നാലെ കെനിയയിലേക്കുള്ള ഖാത് കയറ്റുമതി പുനരാരംഭിക്കുകയാണ് കെനിയ. സോമാലിയയിലും എത്തിയോപിയയിലും യെമെനിലും, കെനിയയിലും ഒഴികെ മിക്കവാറും രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മയക്കുമരുന്ന് ചെടിയാണ് ഖാത്. ഉത്തേജകം പോലെ പ്രവർത്തിക്കുന്ന ഖാതിന്റെ ഇല ഒന്നു രണ്ടു മണിക്കൂർ […]

International

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ക്ക് പരുക്ക്

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. landmine blast അല്‍ഷബാബ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും നിര്‍മാണത്തിലിരിക്കുന്ന എയര്‍പോര്‍ട്ടിലേക്ക് അല്‍ഷബാബിന്റെ സൈന്യം നുഴഞ്ഞുകയറിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം. അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൊമാലി നാഷണല്‍ ആര്‍മിയുടെയും ജിബൂട്ടി ഫോഴ്‌സസിന്റെയും […]