Cricket

അനായാസം ആർസിബി; ഗുജറാത്തിനെ തകർത്ത് രണ്ടാം ജയം

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിനെ 7 വിക്കറ്റിന് 107ൽ ഒതുക്കിയ ബാംഗ്ലൂർ 12.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം. (wpl rcb […]

Cricket

ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം; കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തി സ്മൃതി മന്ദന

ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഏകദിന റാങ്കിംഗിൽ മന്ദന ഏഴാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി-20 മത്സരങ്ങളിൽ നിന്ന് 111 റൺസാണ് മന്ദന അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മന്ദന രണ്ടാം റാങ്കിലെത്തുകയായിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ 91 റൺസെടുത്ത മന്ദന മൂന്ന് […]

Cricket Sports

പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം; പുരസ്കാരാർഹരായി ഷഹീൻ അഫ്രീദിയും സ്മൃതി മന്ദനയും

പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്ക്. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലും ഷഹീൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇക്കൊല്ലത്തെ ഐസിസി പുരസ്കാരങ്ങളിൽ പാകിസ്താൻ വ്യക്തമായ മേധാവിത്വമാണ് പുലർത്തുന്നത്. മികച്ച ടി-20, ഏകദിന താരങ്ങൾ യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബർ അസമും സ്വന്തമാക്കിയിരുന്നു. (shaheen afridi smriti mandhana) Sizzling […]

Cricket Sports

പിങ്ക് പന്തിൽ തകർപ്പൻ സെഞ്ചുറിയുമായി സ്മൃതി മന്ദന; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 76 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലാണ്. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയെ കരുത്തുറ്റ നിലയിൽ എത്തിച്ചത്. 127 റൺസെടുത്ത് മന്ദന പുറത്താവുകയായിരുന്നു. (smriti mandhana century india) ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ടെസ്റ്റ് എന്ന റെക്കോർഡിലേക്ക് പാഡണിഞ്ഞെത്തിയ ഓപ്പണർമാർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. സ്മൃതി ആക്രമണ സ്വഭാവത്തോടെ കളിച്ചപ്പോൾ ഷഫാലി […]

Cricket Sports

സ്മൃതി മന്ദാനയും പൂനവും തിളങ്ങി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 157 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 28.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന, പൂനം റാവത്ത് എന്നിവര്‍ തിളങ്ങി. സ്മൃതി മന്ദാന 80 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ പൂനം 62 റണ്‍സ് നേടി. ഇരുവരെയും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ജെമിനാ റോഡ്രിഗസിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് റണ്‍സാണ് ജെമിന നേടിയത്. 64 പന്തുകളില്‍ നിന്നായിരുന്നു സ്മൃതി മന്ദാന […]